
കോഴിക്കോട്: ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനം നിർവഹിച്ച് മഹാ കുംഭമേളയിലൂടെ വൈറലായ മൊണാലിസ (മോണി ബോൻസ്ലെ). ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിലാണ് മൊണാലിസ എത്തിയത്.
ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്, ശാലീന സുന്ദരിയായിട്ടാണ് വൈറൽ താരം എത്തിയത്. മൊണാലിസയെ കാണാനും ഫോട്ടോയെടുക്കാനുമായി നിരവധി പേർ തടിച്ചുകൂടിയിരുന്നു. മൊണാലിസ വേദിയിലെത്തിയ ഉടൻ തന്നെ എല്ലാവർക്കും കൈ കൊണ്ട് ഹായ് കാണിച്ചു. തുടർന്ന് ബോബി ചെമ്മണ്ണൂരിനൊപ്പം ചുവടുവച്ചു. ബോബി ചെമ്മണ്ണൂർ മൊണാലിസയ്ക്ക് ഡയമണ്ട് മാല അണിയിക്കുന്ന വീഡിയോയും വൈറലാണ്.
ഇൻഡോറിൽ നിന്നുള്ള മാലവില്പനക്കാരിയാണ് മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ മൊണാലിസയുടെ ചിത്രങ്ങൾ വ്ളോഗർമാർ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലും അവസരം ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി ബന്ധപ്പെട്ട് ‘മൊണാലിസയുമായും അവരുടെ വീട്ടുകാരുമായി സംസാരിച്ചതായി സംവിധായകൻ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.