
കേരള കോണ്‍ഗ്രസ് അടക്കം മുന്നണി വിട്ടവര്‍ യുഡിഎഫിലേക്ക് തിരിച്ചു വരണം: കെ മുരളീധരന്
സ്വന്തം ലേഖകൻ
കോഴിക്കോട്: യു ഡി എഫ് വിട്ടുപോയ കേരള കോൺഗ്രസ് ഉൾപ്പെടെയുള്ളവർ മുന്നണിയിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. ഇവരെല്ലാം തിരികെ വരണമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.
യുഡിഎഫിൽ നിന്നും തിരിച്ചുപോയ എല്ലാവരും തിരിച്ചു വരണം. കേരള കോൺഗ്രസ്, എൽജെഡി, കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പ് എന്നിവയെല്ലാം തിരിച്ചു വരണമെന്നാണ് ആഗ്രഹം. എന്നാൽ ഉടൻ മുന്നണി മാറ്റം ഉണ്ടാകുമോയെന്ന് പറയാൻ പറ്റില്ല.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. അതേസമയം എന്തു തീരുമാനമെടുക്കുമ്പോഴും ഇപ്പോൾ മുന്നണിയിൽ ഉള്ളവരുമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചു വരണമെന്ന് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]