
കാത്സ്യത്തിന്റെ കുറവു എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
വിറ്റാമിന്‍ സി, ഡി, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ബദാമിലും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാം പാല് കുടിക്കുന്നത് കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കാത്സ്യം ധാരാളം അടങ്ങിയ പാല് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാല് കുടിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചീര സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കാന്‍ സഹായിക്കും.
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിന്‍ സിയും അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
യോഗര്‍ട്ട് സ്മൂത്തി കുടിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]