
സിനിമകാണുന്നതിനും ആസ്വദിക്കുന്നതിനും ഭാഷയും ദേശവുമൊരു പ്രശ്നമല്ല. ഈ വാക്കുകളെ അടിവരയിട്ടുറപ്പിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു ഫിലിംസ്കൂളിലെ ക്ലാസിൽ മലയാളചിത്രമായ ‘ഭ്രമയുഗം’ പ്രദർശിപ്പിക്കുന്നതും ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെപ്പറ്റി ക്ലാസെടുക്കുന്നതുമായ ദൃശ്യങ്ങൾ ഒരു വിദ്യാർഥിയാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തത്.
ഇംഗ്ലണ്ടിലെ ഫൺഹാമിലുള്ള യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റീവ് ആർട്സിലെ സൗണ്ട് ഡിസൈനിങ് ക്ലാസിൽനിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ, നടൻ അർജുൻ അശോകൻ എന്നിവർ പോസ്റ്റ് പങ്കുെവച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]