മഹാകുംഭമേളയിൽ പങ്കെടുക്കാനായി പോകുന്ന തീർത്ഥാടകരെ കൊണ്ട് അങ്ങോട്ടുള്ള ട്രെയിനുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. ട്രെയിനിൽ കയറാൻ കഴിയാത്തതിന് കല്ലെടുത്തെറിയുന്നതിന്റെയും ലോക്കോ പൈലറ്റിന്റെ കാബിനിൽ യാത്രക്കാർ കയറാൻ ശ്രമിക്കുന്നതിന്റെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ, ട്രെയിനിലെ എസി കോച്ചിൽ നിന്നും ഒരു യുവാവ് പകർത്തിയ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രയാഗ്രാജിലേക്ക് പോകുന്ന പിയുഷ് അഗർവാൾ എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എല്ലാ ട്രെയിനുകളിലും തിരക്കാണെങ്കിലും വളരെ സമാധാനപൂർണമായ യാത്രയാണ് എന്ന മട്ടിലാണ് യുവാവ് യാത്ര തുടങ്ങുന്നത്.
കുംഭമേളയിലേക്ക് ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ എന്നും പറഞ്ഞാണ് യുവാവ് വീഡിയോ ഇട്ടിരിക്കുന്നത്. വളരെ ശാന്തമായി സ്വന്തം ക്യാബിനിൽ തിരക്കൊന്നും ഇല്ലാതെ ഇരിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, അതിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് കഥ ആകെ മാറുന്നത്.
പിന്നെ കാണുന്നത് ടിക്കറ്റില്ലാത്ത യാത്രക്കാർ എസി കോച്ചിനകത്ത് നിറഞ്ഞിരിക്കുന്നതാണ്. നിറയെ സ്ത്രീകൾ അതിന്റെ ഇടനാഴിയിലായി ഇരിക്കുന്നത് കാണാം. ചില പുരുഷന്മാർ അവിടെ നിൽക്കുന്നതും വീഡിയോയിൽ കാണാം.
നിറയെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. 26 മില്ല്യൺ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
എന്തായാലും, പിയുഷ് പങ്കുവച്ച വീഡിയോ കണ്ടതോടെ ഫസ്റ്റ് ക്ലാസും തിരക്കിന്റെ കാര്യത്തിൽ വിഭിന്നമല്ല എന്നാണ് മനസിലാവുന്നത്. നിരവധിപ്പേരാണ് ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്. View this post on Instagram A post shared by Piyushh Agrawal (@piyushhagrawal) എന്തായാലും, പിയുഷിന്റെ ക്യാബിന്റെ അകത്തേക്ക് ആളുകൾ കയറാതിരുന്നത് നന്നായി എന്നാണ് കുറച്ചുപേർ കമന്റ് നൽകിയിരിക്കുന്നത്.
ഇതുപോലെ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയി എന്ന് കാണിച്ചും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. അന്ന് 16 മണിക്കൂർ ടോയ്ലെറ്റിൽ പോലും പോകാതെ അകത്ത് തന്നെ ഇരിക്കുകയായിരുന്നു എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
വിമാനത്തിനുള്ളില് പ്രതീക്ഷിക്കാത്ത അതിഥി, പഠിച്ചപണി പതിനെട്ടും നോക്കി, പിടികൂടാനായില്ല, യാത്ര വൈകിയത് 2 ദിവസം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]