![](https://newskerala.net/wp-content/uploads/2025/02/shubman-gill-1024x533.jpg)
അഹമ്മദാബാദ് ∙ ഉജ്വല ഫോമിന്റെ തുടർച്ചയെന്നോണം ബാറ്റിങ്ങിൽ തകർത്താടി ശുഭ്മൻ ഗില്ലും (112) ശ്രേയസ് അയ്യരും (78). ഫോമിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് വിരാട് കോലി (52). ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനു മുൻപുള്ള അവസാന മത്സരത്തിൽ ആത്മവിശ്വാസം വാനോളമുയർത്തി ഇന്ത്യയ്ക്കു വൻ വിജയം. അഹമ്മദാബാദിൽ നടന്ന മൂന്നാം മത്സരത്തിൽ 142 റൺസിന്റെ കൂറ്റൻ ജയത്തോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി (3–0). ആദ്യം ബാറ്റു ചെയ്ത് 356 റൺസെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 214 റൺസിന് ഓൾഔട്ടാക്കി. മത്സരത്തിൽ പന്തെറിഞ്ഞ 6 ഇന്ത്യൻ ബോളർമാരും വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ– 50 ഓവറിൽ 356ന് ഓൾഔട്ട്. ഇംഗ്ലണ്ട്–34.2 ഓവറിൽ 214ന് ഓൾഔട്ട്. ഗില്ലാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും.
പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇന്നലെ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോൾ പിറന്നത് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഉയർന്ന ടീം സ്കോർ. നന്നായി തുടങ്ങിയിട്ടും കഴിഞ്ഞ 2 മത്സരങ്ങളിലും കൈവിട്ടുപോയ സെഞ്ചറി ഇന്നലെ സ്വന്തമാക്കിയ ഗില്ലിന്റെ മികവിലായിരുന്നു (102 പന്തിൽ 112) ഇന്ത്യയുടെ കുതിപ്പ്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ രോഹിത് ശർമയെ (1) മാർക് വുഡ് പുറത്താക്കിയെങ്കിലും ഗില്ലും വിരാട് കോലിയും (55 പന്തിൽ 52) ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് കെട്ടിപ്പൊക്കി. രണ്ടാം വിക്കറ്റിൽ 116 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ഏകദിനത്തിലെ 73–ാം അർധ സെഞ്ചറി നേടിയതിനു പിന്നാലെ കോലി സ്പിന്നർ ആദിൽ റഷീദിന്റെ പന്തിൽ പുറത്തായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ (64 പന്തിൽ 78) ബിഗ് ഷോട്ടുകളിലൂടെ സ്കോറുയർത്തി. ഗില്ലും അയ്യരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 104 റൺസും കൂറ്റൻ സ്കോറിലേക്കുള്ള ഇന്ത്യൻ കുതിപ്പിൽ നിർണായകമായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് കെ.എൽ.രാഹുലും (29 പന്തിൽ 40) തിളങ്ങി.
പതിവുപോലെ തുടക്കത്തിലെ വെടിക്കെട്ടിലൂടെ ഇന്ത്യയെ വിറപ്പിച്ചശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കീഴടങ്ങൽ. ഫിൽ സോൾട്ടും (21 പന്തിൽ 23) ബെൻ ഡക്കറ്റും (22 പന്തിൽ 34) ചേർന്നു നൽകിയ മികച്ച തുടക്കം മുതലാക്കാൻ പിന്നീടെത്തിയവർക്കായില്ല. ആദ്യ 6 ഓവറിൽ 60 റൺസ് നേടിയ സന്ദർശകരെ ഓപ്പണർമാരുടെ പുറത്താകൽ വലച്ചു. 5 വർഷത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയ ടോം ബാന്റൻ (38) ജോ റൂട്ടിനൊപ്പം (20) മധ്യനിരയിൽ പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ സ്പിന്നർമാർ ആ കൂട്ടുകെട്ടും പൊളിച്ച് മത്സരം വരുതിയിലാക്കി. 2 വിക്കറ്റ് നഷ്ടത്തിൽ 126 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് 49 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് അടുത്ത 6 വിക്കറ്റുകൾ നഷ്ടമായത്. അർഷ്ദീപ് സിങ്, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം നേടിയപ്പോൾ കുൽദീപ് യാദവിനും വാഷിങ്ടൻ സുന്ദറിനും ഓരോ വിക്കറ്റ് ലഭിച്ചു. ഒരു ഗ്രൗണ്ടിൽ 3 ഫോർമാറ്റുകളിലും രാജ്യാന്തര സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശുഭ്മൻ ഗിൽ. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നേരത്തേ ടെസ്റ്റിലും ട്വന്റി20യിലും ഗിൽ സെഞ്ചറി നേടിയിരുന്നു.
English Summary:
Shubman Gill’s Century: Shubman Gill’s magnificent century spearheaded India’s resounding 142-run victory over England in the third ODI, securing a clean sweep of the series. This dominant performance significantly boosts India’s confidence ahead of the upcoming Champions Trophy.
TAGS
Shubman Gill
Indian Cricket Team
Virat Kohli
Sports
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]