
റിയാലിറ്റി ഷോ താരം റോബിന് രാധാകൃഷ്ണനും ഇന്‍ഫ്ളുവന്‍സര്‍ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നതോടെയാണ് ആരാധകര്‍ വിവരമറിയുന്നത്.
ലാവെന്റര്‍ ഷെയ്ഡിലുള്ള ലഹങ്കയണിഞ്ഞാണ് ആരതി പൊടിയെത്തിയത്. ക്രീം നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു റോബിന്റെ ഔട്ട്ഫിറ്റ്. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ഇതിനിടയില്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നേരത്തെ ജൂണ്‍ 26 ന് വിവാഹിതരാവുമെന്നായിരുന്നു റോബിന് പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് വിവാഹം നടക്കാതിരുന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹം ശക്തമായത്. ഇതിനെതിരെ റോബിന് രംഗത്തെത്തിയിരുന്നു.
യൂടൂബ് ചാനലിനായി അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]