മള്‍ട്ടി കളറിലുള്ള ഫ്ളോറല്‍ ഗൗണിൽ തിളങ്ങി മാനുഷി ഛില്ലർ. ചിത്രങ്ങള്‍ മാനുഷി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘നിങ്ങൾക്ക് ഒരു പൂച്ചെണ്ട് ആകാന്‍ സാധിക്കുന്നെങ്കില്‍ ആര്‍ക്കാണ് റോസാപ്പൂക്കള്‍ വേണ്ടത്’- എന്ന ക്യാപ്ഷനോടെയാണ് മാനുഷി ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
2,40000 രൂപയാണ് ഈ മിക്കാഡോ ഫാബ്രിക് സ്ലീവ്ലെസ് ഗൗണിന്റെ വില. സ്വർണ്ണ നിറമുള്ള സ്റ്റഡ് കമ്മലുകൾ, വജ്രം പതിച്ച ബ്രേസ്ലെറ്റ്, രണ്ട് സ്വർണ്ണ മോതിരങ്ങൾ എന്നിവയാണ് താരത്തിന്റെ ആക്സസറിസുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2017-ൽ ലോകസുന്ദരി പട്ടം നേടിയ മാനുഷി ഛില്ലർ ഒരു ഡോക്ടർ കൂടിയാണ്. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരിക്ക് ലോക സുന്ദരി പട്ടം ലഭിക്കുന്നത്.
Also read: ചർമ്മ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കാം