കായംകുളം: കണ്ടല്ലൂരിൽ കാട്ടുപന്നി ആക്രമണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി. വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു. ഇയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ടു മാസം മുൻപ് രാത്രിയിൽ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാർ രക്ഷപ്പെട്ടിരുന്നു.
പുല്ലുകുളങ്ങര ആറാട്ടുകുളത്തിനു പടിഞ്ഞാറു ഭാഗത്തെ വീടുകളിലെ കൃഷികളും നശിപ്പിച്ചിരുന്നു. കാട്ടുപന്നി ഭീഷണി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
മനുഷ്യ-മൃഗ സംഘർഷം: വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്: ജില്ലാ കളക്ടർക്ക് പണം കൈമാറും
പാതിവില തട്ടിപ്പ്; പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]