![](https://newskerala.net/wp-content/uploads/2025/02/KERALA_SAAR-1024x576.jpg)
യുട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ല അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് യുട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ, സമയ് റെയ്ന, ജസ്പ്രീത് സിങ് ഉള്‍പ്പെടെയുള്ളവര്‍. ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ ഇവര്‍ക്കെതിരേ അസം പോലീസ് കേസെടുത്തു. ഷോയില്‍ പങ്കെടുത്ത അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്ലാനി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ഷോയില്‍ കേരളത്തെ പരിഹസിക്കുന്ന ഭാഗവുമുണ്ടായിരുന്നു. ജസ്പ്രീത് സിങ് കേരളത്തെ പരിഹസിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീല പരാമര്‍ശം വലിയ വിവാദമായതോടെ അതിനിടയില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം മുങ്ങിപ്പോകുകയായിരുന്നു. ഇപ്പോള്‍ മലയാളികള്‍ ഇതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലെ കേസിലകപ്പെട്ട അഞ്ച് വിധികര്‍ത്താക്കളില്‍ ഒരാളാണ് ജസ്പ്രീത് സിങ്ങും. അശ്ലീലപരാമര്ശത്തിന്റെ പേരില്‍ എപ്പിസോഡ് യുട്യൂബില്‍നിന്ന് നീക്കംചെയ്തു. ഷോയ്ക്കിടെ സമയ് റെയ്ന ഒരു മത്സരാര്‍ഥിയോട് അവളുടെ രാഷ്ട്രീയ ചായ്വിനെക്കുറിച്ച് ചോദിച്ചു. രാഷ്ട്രീയച്ചായ്വുകളോ? താന്‍ രാഷ്ട്രീയം ശ്രദ്ധിക്കാറില്ലെന്നും ഇതുവരെ വോട്ടുചെയ്തിട്ടില്ലെന്നും മത്സരാര്‍ഥി മറുപടി പറഞ്ഞു. ഇതോടെ ജസ്പ്രീത് മൈക്കിനടുത്തേക്ക് ചാഞ്ഞ് ‘കേരളാ സാര്‍, 100 ശതമാനം സാക്ഷരത സാര്‍’ എന്ന് പരിഹസിച്ചു.
എക്സില്‍ പങ്കുവെച്ച വീഡിയോ ഇതിനകം നാലുമില്യണിലധികം പേര് കണ്ടുകഴിഞ്ഞു. വീഡിയോയെ വിമര്‍ശിച്ച് നിരവധി കമന്റുകളുണ്ട്. ‘നോര്‍ത്ത് ഇന്ത്യന്‍ സാര്‍, ഞങ്ങള്‍ക്ക് കണ്ടന്റ് ഇല്ല സാര്‍, ഞങ്ങള്‍ കേരളാ സിനിമകള്‍ റിമേക്ക് ചെയ്യും സാര്‍’ എന്നിങ്ങനെ നിരവധി പരിഹാസങ്ങളാണ് കമന്റിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]