ഹൃദയസ്പര്‍ശിയായ പ്രണയകഥയായ സനം തേരി കസം എന്ന ചിത്രം 2016-ലാണ് റീലിസ് ചെയ്യുന്നത്. രാധിക റാവു , വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹര്ഷവര്ദ്ധന് റാണെ, മാവ്ര ഹോകെന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി. അന്ന് സിനിമയിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സോഫീസില്‍ വെറും ഒന്‍പത് കോടി രൂപ മാത്രം നേടി പരാജയപ്പെട്ടു. 25 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.
എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഈ ഫെബ്രുവരി ഏഴിന് വീണ്ടും പ്രണയദിനത്തിനോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്തു. ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ ചിത്രത്തിന്റെ ആദ്യ റിലീസ് കളക്ഷന്‍ മറികടന്ന ചിത്രം, ഞായറാഴ്ചയും വന്‍ കളക്ഷന്‍ നേടി. 6.25 കോടി രൂപ വാരാന്ത്യത്തില്‍ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നില്‍ക് പറയുന്നത്. റീ-റിലീസില്‍ ഇതുവരെ സനം തേരി കസത്തിന്റെ മൊത്തം കളക്ഷന്‍ ഏകദേശം 18 കോടി രൂപയായി.
ജുനൈദ് ഖാന്-ഖുഷി കപൂര്‍ ചിത്രം ലൗയാപ്, ഹിമേഷ് രേഷ്മിയയുടെ ബാഡാസ് രവികുമാര്‍ എന്നിവയുള്‍പ്പെടെ ഫെബ്രുവരി ഏഴി-ലെ മറ്റ് റിലീസുകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് സനം തേരി കസം എന്നത് ശരിക്കും ബോളിവുഡിനെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. സനം തേരി കസം ഞായറാഴ്ച ആറ് കോടിയിലധികം നേടിയപ്പോള്‍ ലൗയാപ് ബഡാസ് രവികുമാറും യഥാക്രമം 1.65 കോടിയും 1.5 കോടിയുമാണ് നേടിയത്.
സിനിമയുടെ നിര്‍മ്മാതാക്കളായ സോഹം റോക്ക്സ്റ്റാര്‍ എന്റര്‍ടെയ്മെന്റ് സനം തേരി കസത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാതാവ് ദീപക് മുകുട്ട് ഹര്ഷവര്ദ്ധനൊപ്പം നില്ക്കുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു ഇത്. ഇതിന് പിന്നാലെ ചിത്രം റീറിലീസ് ചെയ്യണം എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് പ്രണയദിനത്തിന് മുന്നോടിയായി ചിത്രം വീണ്ടും എത്തിയത്. സിനിമയിലെ രംഗങ്ങളും ഗാനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]