![](https://newskerala.net/wp-content/uploads/2025/02/fotojet-2023-11-13t184424-760_1200x630xt-1024x538.jpg)
വായ്പ എടുക്കാൻ ബാങ്കിൽ എത്തുമ്പോഴായിരിക്കും പലപ്പോഴും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ബോധവാന്മാരാക്കുക. ബാങ്കുകൾ വായ്പ അപേക്ഷ നിരസിക്കുമ്പോഴോ ഉദ്ദേശിച്ച തുക ലഭിക്കാതെ വരുമ്പോഴൊക്കെയാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുക. വായ്പ വേണ്ട ഘട്ടങ്ങളിൽ ഒരു മാസംകൊണ്ട് ക്രെഡിറ്റ് സ്കോർ 200 പോയിന്റ് വരെ ഉയർത്താൻ സധിക്കുമോ?
എന്താണ് ക്രെഡിറ്റ് സ്കോർ
സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്പത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ് ഇത്. സിബിൽ സ്കോർ കൂടുന്നത് അനുസരിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടും.
ഇന്ത്യയിൽ, സിബിൽ സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. 720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600 മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കിൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 200 പോയിൻ്റ് ഉയർത്താനാകുമോ? ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഇല്ല എന്നു തന്നെയാണ്. എപ്പോഴെങ്കിലും ക്രെഡിറ്റ് ബ്യൂറോയുടെ വിവര ശേഖരണത്തിലെ തെറ്റുകൾ മൂലം ക്രെഡിറ്റ് സ്കോർ തെറ്റായി റിപ്പോർട്ട് ചെയ്താൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. പക്ഷെ അപ്പോഴും തിരിച്ചടി ലഭിക്കും. മറ്റെരും വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ ആണ് നിങ്ങളുടെ പേരിൽ വരുന്നതെങ്കിൽ നിങ്ങളുടെ സ്കോർ പിന്നീട് കുറയാനും സാധ്യതയുണ്ട്. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ നിങ്ങൾ സ്വീകരിച്ചാലും 30 ദിവസത്തിനുള്ളിൽ 200 പോയിൻ്റ് ഉയർത്താൻ സാധിക്കില്ല. എന്നാൽ കാലക്രമേണ സ്കോർ ഉയർത്താൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ ഇതിനു മുൻപ് വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിട്ടുണ്ടെകിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കും. അതിനാൽ തിരിച്ചടവുകളെല്ലാം കൃത്യസമയത്താണ് എന്ന് ഉറപ്പുവരുത്തിയാൽ സിബിൽ സ്കോർ ഉയർത്താം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]