
.news-body p a {width: auto;float: none;}
സാങ്കേതിക വിദ്യ വളർന്നതോടെ എന്തിനും ഏതിനും ആപ്പുകൾ ഉപയോഗിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിനോദത്തിനാലായും ഷോപ്പിംഗിനായാലും ആരോഗ്യത്തിനായാലും നിരവധി ആപ്പുകൾ ഇന്ന് നിലവിലുണ്ട്. ആഹാരം, വസ്ത്രം, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, മരുന്നുകൾ തുടങ്ങി മനുഷ്യ ജീവിതത്തിലാവശ്യമായ ഒട്ടുമിക്ക സാധനങ്ങളും മണിക്കൂറുകൾക്കുള്ളിൽ നമ്മുടെ പക്കലെത്തും. എന്നാൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതുപോലെ മനുഷ്യനെ ഓർഡർ ചെയ്യാൻ സാധിച്ചാലോ?
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മനുഷ്യസേവനം വിതരണം ചെയ്യുന്നത്. ടോപ്മേറ്റ്.ഐഒ എന്ന സ്ഥപാനമാണ് പത്ത് മിനിട്ടിനുള്ളിൽ വിദഗ്ദ്ധ സഹായം ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്നത്. ‘ബ്ളിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് എന്നിവയുടെ കാലം കഴിഞ്ഞു. കാരണം ഞങ്ങൾ വീട്ടുസാധനങ്ങൾ അല്ല, മനുഷ്യരെയാണ് പത്ത് മിനിട്ടിൽ വിതരണം ചെയ്യുന്നത്’- എന്നാണ് കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയായ നിമിഷ ചന്ദ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
എന്താണ് ഹ്യൂമൻ ഡെലിവറി
ഉപഭോക്താക്കള്‍ക്ക് വ്യവസായ വിദഗ്ധരെ നേരിട്ട് വിളിച്ച് മെന്റര്‍ഷിപ്പ്, കരിയര്‍ ഉപദേശം, പ്രശ്നപരിഹാര സെഷനുകള്‍ എന്നിവയിലൂടെ വെറും 10 മിനിറ്റിനുള്ളില്‍ തങ്ങളുടെ സ്വപ്ന ജോലി കണ്ടെത്താന്‍ സാധിക്കും എന്നാണ് പുതിയ ആപ്പ് അവതരിപ്പിച്ചതിലൂടെ കമ്പനി വ്യക്തമാക്കുന്നത്. ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് സേവനം ലഭ്യമാവുക.
നിങ്ങളുടെ എന്ത് ചോദ്യത്തിനും ടോപ്മേറ്റിലെ മനുഷ്യർ ഉത്തരം നൽകും. അതിലൂടെ നിങ്ങളുടെ സ്വപ്ന ജോലി നേടിയെടുക്കാൻ സാധിക്കുമെന്നും നിമിഷ ചന്ദ കൂട്ടിച്ചേർക്കുന്നു. അതിനാൽ തന്നെ ഇതിനുമുതൽ ഗൂഗിളിനെ ആശ്രയിച്ച് സമയം കളയേണ്ടതായി വരില്ല. ഏത് മേഖലയിലെ വിദഗ്ദ്ധന്റെ സേവനവും പത്ത് മിനിട്ടിൽ ലഭ്യമാകുമെന്നും സ്ഥാപനം അവകാശപ്പെടുന്നു.
It’s OVER for Blinkit, Zepto, and Instamart.
Because we’re not just delivering groceries in 10 minutes—we’re delivering humans.
Humans who can:
– Answer every question you throw at them
– Help you land your dream job
– Be your ultimate growth partners
Try here -… pic.twitter.com/FK9ULELHHX
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— Nimisha Chanda (@NimishaChanda) February 7, 2025
ഹ്യൂമൻ ഡെലിവറി ആവശ്യമുള്ളവർ ആപ്പിന്റെയോ വെബ്സൈറ്റിന്റെയോ ഹോം പേജിൽ പോയതിനുശേഷം തങ്ങളുടെ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് ഏത് മേഖലയിലെ വിദഗ്ദ്ധനെയാണോ ആവശ്യം അവരുമായി ഫോൺ കോളിലൂടെയാണ് സെഷൻ ലഭ്യമാക്കാം. ആപ്പിൽ മൂന്ന് ലക്ഷത്തിലധികം വിദഗ്ദ്ധരുടെ സേവനമാണ് ലഭ്യമാകുന്നതെന്ന് സ്ഥാപനം അറിയിക്കുന്നു. ഇതുവരെ ഒരു ദശലക്ഷത്തിലധികം പേർ ആപ്പിന്റെ സേവനം ലഭ്യമാക്കിയതായും കമ്പനി വ്യക്തമാക്കി.
അതേസമയം, ഹ്യൂമൻ ഡെലിവറി സർവീസിന് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ലഭിക്കുന്നത്. മിനിട്ടുകൾക്കുള്ളിൽ വിദഗ്ദ്ധ സേവനം ലഭ്യമാകുന്നതിനെ ചിലർ സ്വാഗതം ചെയ്യുമ്പോൾ മറ്റുചിലർ ആപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
രസകരമായ ആശയം, എന്നാൽ അഭിപ്രായം തേടുന്ന കാര്യത്തിൽ പലരും സൗജന്യമായവയായിരിക്കും കൂടുതലും തിരഞ്ഞെടുക്കുക എന്നാണ് പുതിയ ആപ്പിനെക്കുറിച്ച് ചില സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ കുറിച്ചത്. ‘ഒരു കൺസൾട്ടന്റിൽ നിന്ന് ഇത് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? എത്ര മാർഗനിർദ്ദേശങ്ങൾ നൽകിയാലും നിങ്ങൾക്ക് ജോലി ലഭിക്കില്ല. നിങ്ങളുടെ പണവും പ്രതീക്ഷയും പാഴാകും. സ്വന്തമായി പഠിച്ച് ജോലി നേടൂ’- മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെടുന്നു. പത്ത് മിനിട്ടിനുള്ളിൽ വിദഗ്ദ്ധ സഹായം എന്നത് സംശയാസ്പദമാണെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു.