![](https://newskerala.net/wp-content/uploads/2025/02/Hakeem-Kuttayi-retirement-1024x576.jpg)
തിരൂര്‍: 27 വര്‍ഷം ആകാശവാണിയിലൂടെ നാടിന്റെ സ്പന്ദനമറിയിച്ച ഹക്കീം കൂട്ടായി വിരമിക്കുന്നു. ഈ മാസം 28-ന് അദ്ദേഹം വിരമിക്കും. 1997 നവംബര്‍ 28-ന് ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായനക്കാരനായാണ് ആകാശവാണിയില്‍ ജോലി തുടങ്ങിയത്. മൂന്നുവര്‍ഷം ഡല്‍ഹിയില്‍. 2000 ഡിസംബറില്‍ തിരുവനന്തപുരത്തേക്കു മാറി. ഒരുമാസം തിരുവനന്തപുരത്ത് ജോലിചെയ്തശേഷം കോഴിക്കോട്ടെത്തി. പിന്നീട് കോഴിക്കോടാണ് പ്രവര്‍ത്തിച്ചത്.
പറവണ്ണ മുറിവഴിക്കലില്‍ പി.കെ. അഫീഫുദ്ദീന്റെയും വി.വി. ഫാത്തിമയുടെയും മകനാണ്. ടി.കെ. സാബിറയാണ് ഭാര്യ. പി.കെ. സഹല, മുഹമ്മദ് സാബിത്ത് എന്നിവര്‍ മക്കള്‍. ഹക്കീം കൂട്ടായിക്ക് തിരൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം സ്നോഹാദരമൊരുക്കുന്നുണ്ട്. ഇതിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]