![](https://newskerala.net/wp-content/uploads/2025/02/trisha-krishnan.1.3134936.jpg)
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ആരാധകരെ അറിയിച്ച് നടി തൃഷ. തൃഷയുടെ എക്സ് അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും അതിൽ വരുന്ന പോസ്റ്റുകൾ താൻ പോസ്റ്റ് ചെയ്യുന്നതല്ലെന്നും തൃഷ വ്യക്തമാക്കി.
അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം. അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. കായൽ എന്നാണ് ഈ റോളിന്റെ പേര്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫെബ്രുവരി ആറിന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ടൊവീനോ ചിത്രം ഐഡന്റിറ്റിയാണ് മലയാളത്തിലെ തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.
അടുത്തിടെ തൃഷ സിനിമ വിടാൻ ഒരുങ്ങുന്നുവെന്ന് കോളിവുഡിൽ ശക്തമായ പ്രചാരണം നടന്നിരുന്നു. തമിഴ് സിനിമാ നിരീക്ഷകൻ അന്തനന്റെ വാക്കുകൾ ഉദ്ധരിച്ചാണ് തൃഷ സിനിമ വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ച് തൃഷ അമ്മയുമായി സംസാരിച്ചെന്നും ഇതിനെചൊല്ലി ഇരുവരും വാഗ്വാദം ഉണ്ടായെന്നും അന്തനൻ പറയുന്നു.
സിനിമാരംഗം വിടുന്നതിൽ അമ്മ എതിർപ്പ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രചാരണങ്ങളോട് തൃഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമ വിട്ടാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് തൃഷയുടെ പദ്ധതിയെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]