![](https://newskerala.net/wp-content/uploads/2025/02/ajinkya-rahane-shardul-thakur-1024x533.jpg)
മുംബൈ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം – ജമ്മു കശ്മീർ മത്സരം ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക് കടന്നെങ്കിലും, മറ്റു മൂന്ന് ക്വാർട്ടർ പോരാട്ടങ്ങൾക്കും നാലാം ദിനം തന്നെ ഫലം വന്നു! സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തകർത്ത് ഗുജറാത്തും തമിഴ്നാടിനെ 198 റൺസിന് തകർത്ത് വിദർഭയും ഹരിയാനയെ 152 റൺസിനു തകർത്ത് മുംബൈയുമാണ് സെമിയിൽ കടന്നത്.
സെമിയിലെ നാലാം ടീം കേരളമാണോ ജമ്മു കശ്മീരാണോ എന്നറിയാൻ മത്സരത്തിന്റെ അഞ്ചാം ദിനമായ ബുധനാഴ്ച വരെ കാത്തിരിക്കണം. ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം നാലാം ദിനം കളി നിർത്തുമ്പോൾ 2ന് 100 റൺസ് എന്ന നിലയിലാണ്. അവസാന ദിനം കേരളത്തിന് ജയിക്കാൻ 299 റൺസ് കൂടി വേണം, ജമ്മു കശ്മീരിന് എട്ടു വിക്കറ്റും. മത്സരം സമനിലയിൽ അവസാനിച്ചാലും ഒന്നാം ഇന്നിങ്സിലെ ഒറ്റ റൺ ലീഡിന്റെ ബലത്തിൽ കേരളം സെമിയിൽ കടക്കും.
∙ മുംബൈയ്ക്ക് താക്കൂറുണ്ട്!
ഒന്നാം ഇന്നിങ്സിൽ നിറം മങ്ങിയെങ്കിലും, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ (108), അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (70), അർധസെഞ്ചറിയുടെ വക്കിലെത്തിയ ശിവം ദുബെ (48) എന്നിവരുടെ മികവിലാണ് മുംബൈ 152 റൺസിന് ഹരിയാനയെ തകർത്തത്. സ്കോർ: മുംബൈ – 315 & 339, ഹരിയാന – 301 & 201.
354 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന, നാലാം ദിനം 57.3 ഓവറിൽ 201 റൺസിന് പുറത്തായി. 10.3 ഓവറിൽ 39 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത റോയ്സ്റ്റൺ ഡയസാണ് രണ്ടാം ഇന്നിങ്സിൽ ഹരിയാനയെ തകർത്തത്. ഷാർദുൽ താക്കൂർ മൂന്നും തനുഷ് കൊട്ടിയൻ രണ്ടും വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ താക്കൂർ മത്സരത്തിലാകെ 9 വിക്കറ്റ് സ്വന്തമാക്കി.
∙ വാലറ്റം പൊരുതി, പക്ഷേ….
കരുത്തരായ തമിഴ്നാടിനെ 198 റൺസിന് തകർത്താണ് വിദർഭ രഞ്ജി ട്രോഫി സെമിയിൽ കടന്നത്. വിദർഭ ഉയർത്തിയ 401 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട്, രണ്ടാം ഇന്നിങ്സിൽ 61.1 ഓവറിൽ 202 റൺസിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നചികേത് ഭൂട്ടെ, ഹർഷ് ദുബെ എന്നിവരാണ് തമിഴ്നാടിനെ തകർത്തത്. അക്ഷയ് താക്കറെ, അക്ഷയ് വഖാരെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. സ്കോർ: വിദർഭ – 353 & 272, തമിഴ്നാട് – 225 & 202.
401 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്നാടിന്, മുൻനിരയുടെയും മധ്യനിരയുടെയും നിരുത്തരവാദപരമായ ബാറ്റിങ്ങാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ ആറിന് 83 റൺസ് എന്ന നിലയിൽ തകർന്ന തമിഴ്നാടിനെ, 95 പന്തിൽ 53 റൺസടിച്ച പ്രദോഷ് രഞ്ജൻ പോൾ, 84 പന്തിൽ 57 റൺസടിച്ച സോനു യാദവ് എന്നിവർ ചേർന്നാണ് 200 കടത്തിയത്.
∙ വൻ വിജയത്തോടെ ഗുജറാത്ത്
ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ വിജയമെന്ന തിളക്കത്തോടെയാണ് ഗുജറാത്ത് സൗരാഷ്ട്രയെ തകർത്തത്. 295 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ സൗരാഷ്ട്ര, 62.1 ഓവറിൽ 197 റൺസിന് പുറത്തായി. ഇതോടെ ഗുജറാത്ത് ജയിച്ചത് ഇന്നിങ്സിനും 98 റൺസിനും. സ്കോർ: സൗരാഷ്ട്ര – 216 & 197, ഹരിയാന – 511.
8.1 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത പ്രിയജിത് സിങ് ജഡേജ, 14 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നഗ്വാസ്വല്ല, 12 ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവി ബിഷ്ണോയ് എന്നിവർ ചേർന്നാണ് സൗരാഷ്ട്രയെ തകർത്തത്. സൗരാഷ്ട്രയുടെ വെറ്ററൻ താരം 2 റൺസെടുത്ത് പുറത്തായത് അവർക്ക് തിരിച്ചടിയായി.
English Summary:
Mumbai, Gujarat, and Vidarbha Secure Ranji Trophy Semi-Final Spots
TAGS
Ranji Trophy
Ajinkya Rahane
Cheteshwar Pujara
Kerala Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]