![](https://newskerala.net/wp-content/uploads/2025/02/sanal_kumar_sasidharan-1024x576.jpg)
കൊച്ചി: തന്റെ പ്രണയത്തെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതുമ്പോള് എന്തിനാണ് മറ്റുള്ളവര്‍ക്ക് കൃമികടിയെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അവളെപ്പറ്റി എഴുതുമ്പോള്‍ എന്തിനാണ് ചൊറിച്ചില്‍. എഴുതരുതെന്ന് തന്നോട് പറയാതെ അവള് രഹസ്യമായി മറ്റുള്ളവരോട് പറയുന്നതെന്തിനാണ്. എന്റെ കാഴ്ച്ചയില്‍ എന്റെ പ്രേയസി അപകടത്തിലാണ് ഞാന്‍ ഇവിടെ
എനിക്ക് കഴിയും പോലെ കാവല്‍ നില്ക്കുന്നു സനല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
സുഹൃത്തുക്കളെ
ഞാന്‍ എന്റെ പ്രണയത്തേക്കുറിച്ച്
എഴുതുമ്പോള്‍ നിങ്ങള്‍ക്ക് കൃമികടി എന്തിന്?
ഞാന്‍, ഞാന്‍ സ്നേഹിക്കുന്ന
എന്നെ സ്നേഹിക്കുന്ന
എന്റെ പ്രണയിനിയെക്കുറിച്ച്
എന്റെ ഫെയ്സ്ബുക്കില്‍ എഴുതുന്നതിന്
നിങ്ങള്‍ക്കെന്താ ചൊറിച്ചില്‍?
എഴുതരുത് എങ്കില്‍ അവളല്ലേ
എന്നോട് പറയേണ്ടത്..
എന്നോട് പറയാനുള്ളത്
അവള് രഹസ്യമായി വല്ലവരോടും
പറയുന്നതെന്തിന്..
അവള് പറഞ്ഞത് എന്തെന്ന് നിങ്ങള്‍ കണ്ടോ?
തന്റെ ജീവന് ഭീഷണി ഉണ്ട് എന്നും
എനിക്കെതിരെ പരാതി ഇല്ല എന്നുമാണ്
അവള് പറഞ്ഞത് എന്ന് ഞാന്‍ പറഞ്ഞാല്‍
ആരാണ് നിഷേധിക്കേണ്ടത്?
നിങ്ങളാണോ?
ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ ഇപ്പൊ
ഇതേ വഴിയുള്ളു
കാരണം ഞാന്‍ പറഞ്ഞിട്ടുണ്ട്
അവര്‍ മറ്റാളുകളുടെ നിയന്ത്രണത്തിലാണ്.
ഇതേ നിയന്ത്രണം കൊണ്ടാണ്
അവര്‍ ഹേമ കമ്മിറ്റിയുടെ മുന്നില്‍
തന്റെ മനസാക്ഷിക്ക് നിരക്കാത്ത മൊഴികള്‍ പറഞ്ഞെങ്കില്‍, പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞാല്‍
ആരാണ് നിഷേധിക്കേണ്ടത്?
ഇതേ കാരണം കൊണ്ടാണ് WCC യില്‍ നിന്ന്
അവര്‍ പിന്മാറിയതെന്ന് ഞാന്‍ പറഞ്ഞാല്‍
ആരാണ് നിഷേധിക്കേണ്ടത്?
എല്ലാത്തിനുമായി ഒരൊറ്റ പത്രസമ്മേളനം നടത്തിയാല്‍ മതി..
അത് ചെയ്യാത്തതെന്ത്?
എന്റെ കാഴ്ച്ചയില്‍ എന്റെ പ്രേയസി
അപകടത്തിലാണ് ഞാന്‍ ഇവിടെ
എനിക്ക് കഴിയും പോലെ
കാവല്‍ നില്ക്കുന്നു
സഹായിക്കണേ എന്ന് നിലവിളിക്കുന്നു..
അതെന്റെ ധര്‍മം
ഞാനത് ചെയ്യുന്നതിന് നിങ്ങള്‍ക്കെന്ത്?
ഞാന്‍ തെറ്റാണെങ്കില്‍ അവള് പറയട്ടെ!
ഞാന്‍ രഹസ്യമായി അല്ലാലോ പറയുന്നു…
അതിനിടെ സനല്‍കുമാറിനെതിരേ പരാതിക്കാരിയായ നടി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്. യു.എസിലുണ്ടെന്ന് കരുതുന്ന സനല്‍കുമാറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]