![](https://newskerala.net/wp-content/uploads/2025/02/renji.jpg)
നര്‍ത്തകരായ ദമ്പതികള്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ആത്മസഹോ’ ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തു. ഒരു ഇടവേളയ്ക്ക് ശേഷം രഞ്ജി പണിക്കര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം രാഘവന് സഖാവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ഗോപു കിരണ്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം ഭാര്യ അഷിന്‍ കിരണ്‍ ആണ്. ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ ദമ്പതികള്‍ ഒരുമിച്ചാണ്. മാസ്റ്റര്‍ പീസ്, സഹസ്രം, കെമിസ്ട്രി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു ഗോപു കിരണ്‍.
സുധീര്‍ കരമന, സിനോജ് വര്‍ഗീസ്, ഗോപുകിരണ്‍, സദാശിവന്, നോബി, ചന്ദുനാഥ്, നെല്‍സണ്‍ ജയകുമാര്‍ (തട്ടീം മുട്ടീം ), വിനോദ് കോവൂര്‍, ശ്രീകുമാര്‍, അരിസ്റ്റോ സുരേഷ്, ഹരിശാന്ത്, മഞ്ജു പത്രോസ്, ആഷിന് കിരണ്‍, ശിവ പ്രീയ, ലിസി ബാബു, ബിന്ദു, ദീപ എന്നിവര്‍ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളാകുന്നു.
ചിത്രത്തിന്റെ ക്യാമറ: ഗൗതം ലെനിന്. സംഗീതം: റോണി റാഫേല്‍. ലിറിക്സ്, ഡയലോഗ്: സിനു സാഗര്‍. എഡിറ്റര്‍: ശ്യാം സാംബശിവന്. പ്രൊഡക്ഷന്‍ കണ്ട്രോളര്: കിച്ചി പൂജപ്പുര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: സുഹൈല്‍, സുല്‍ത്താന്‍, ശിവ മുരളി, രതിന് റാം, സല്മാന് സിറാജ്. കോസ്റ്റ്യും: ശ്രീജിത്ത് സുകുമാരപുരം. ആര്‍ട്ട്: മനോജ് ഗ്രീന്‍വുഡ്സ്. പിആര്‍ ഓ: മഞ്ജു ഗോപിനാഥ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]