
.news-body p a {width: auto;float: none;}
കൊച്ചി: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ കോട്ടപ്പറമ്പ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. ഇതേതുടർന്ന് നിസാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെന്നാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുട്ടി 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഈ സംഭവങ്ങളും ഭാര്യ വീട്ടിൽ വച്ചായിരുന്നു. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് നിസാർ പരാതിയിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]