![](https://newskerala.net/wp-content/uploads/2025/02/mathew-breetzke-1024x533.jpg)
ലഹോർ∙ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 150 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡുമായി മാത്യു ബ്രീറ്റ്സ്കി മുന്നിൽ നിന്നു നയിച്ചിട്ടും ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. സീനിയർ താരം കെയ്ൻ വില്യംസന്റെ സെഞ്ചറിക്കരുത്തിൽ തിരിച്ചടിച്ച ന്യൂസീലൻഡ് മത്സരത്തിൽ 6 വിക്കറ്റ് ജയം സ്വന്തമാക്കി.
ഇതെന്ത് പരിപാടി? കൊടുംചൂടിൽ ‘ഫാൻസിനെ കൂളാ’ക്കാൻ സ്റ്റേഡിയം സ്റ്റാഫിന്റെ ‘വെള്ളമടി’; വൈറലായി ദൃശ്യങ്ങൾ, വിമർശനം– വിഡിയോ
Cricket
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ബ്രീറ്റ്സ്കിയുടെ സെഞ്ചറിയുടെ ബലത്തിൽ 50 ഓവറിൽ 6ന് 304 റൺസ് നേടിയപ്പോൾ കെയ്ൻ വില്യംസൻ (133 നോട്ടൗട്ട്), ഡെവൻ കോൺവേ (97) എന്നിവരുടെ ഇന്നിങ്സുകളുടെ കരുത്തിൽ കിവീസ് 48.4 ഓവറിൽ ലക്ഷ്യം കണ്ടു.47 വർഷം മുൻപ്, 1978ൽ ഓസ്ട്രേലിയയ്ക്ക് എതിരെ വെസ്റ്റിൻഡീസ് താരം ഡെസ്മൊണ്ട് ഹൈനസ് നേടിയ 148 റൺസായിരുന്നു ഇതിനു മുൻപ് ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയർന്ന സ്കോർ.
148 പന്തിൽ 5 സിക്സും 11 ഫോറും അടങ്ങുന്നതാണ് ബ്രീറ്റ്സികിയുടെ ഇന്നിങ്സ്. രണ്ടു ജയവുമായി കിവീസ് ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പിച്ചു. നാളെ നടക്കുന്ന പാക്കിസ്ഥാൻ– ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയെ കിവീസ് ഫൈനലിൽ നേരിടും.
English Summary:
Breetzke Scripts History: Highest Scores On ODI Debut
TAGS
Sports
newzealand
New Zealand Cricket Team
South Africa Cricket Team
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com