സുരേഷ് ഗോപിയുടെ സവർണ അവർണ പരാമർശത്തിൽ പ്രതികരണവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ. സുരേഷ് ഗോപി പറഞ്ഞ കാര്യം വർഷങ്ങളായി കേരളത്തിന്റെ പൊതുവേദികളിൽ താൻ പറയുന്നതാണെന്നും, സുരേഷ് ഗോപിയുടെ ഭാഷാ ശൈലിയാണ് കുഴപ്പത്തിൽ ചാടിച്ചതെന്നും ജയശങ്കർ പറയുന്നു.
അഡ്വ. ജയശങ്കറിന്റെ വാക്കുകൾ-
”സുരേഷ് ഗോപി പറഞ്ഞ ഇതേ അഭിപ്രായം എത്രയോ കാലമായിട്ട് ഞാനും പൊതുവേദികളിൽ പറയുന്നതാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 1957ലെ മന്ത്രിസഭ മുതൽ പിണറായി വിജയന്റെ 2025ൽ എത്തിനിൽക്കുന്ന മന്ത്രിസഭ വരെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർക്ക് ഭരിക്കാൻ പട്ടികജാതി വകുപ്പ് മാത്രമേ കൊടുത്തിട്ടുള്ളൂ. ചാത്തൻ മാസ്റ്റർ മുതൽ ഒ. കേളു വരെയുള്ള ആളുകൾക്ക് എന്തുകൊണ്ട് ആരോഗ്യമോ വിദ്യാഭ്യാസമോ പോലുള്ള വകുപ്പുകൾ കൊടുത്തില്ല.
ഇതിന് ഒരു അപവാദമേയുണ്ടായിട്ടുള്ളൂ. 1982 മുതൽ 1987 വരെയുള്ള മന്ത്രിസഭയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ആണ് പട്ടികജാതി ക്ഷേമവകുപ്പ് ഭരിച്ചത്. കരുണാകരന്റെ ഭരണകാലത്താണ് പട്ടികജാതിക്കാർ ഇന്ന് അനുഭവിക്കുന്ന പല സൗകര്യങ്ങളും അവർക്ക് അനുഭവവേദ്യമാക്കി കൊടുത്തത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് അടക്കം അദ്ദേഹം നടപ്പാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിന്നീട് 1991ൽ പട്ടികജാതിക്കാരായ പി.കെ വേലായുധനും സാമൂഹിക ക്ഷേമവകുപ്പും കെ.കെ ബാലകൃഷ്ണന് ഗതാഗതവകുപ്പും കൊടുത്തത് കെ. കരുണാകരനാണ്. മറ്റൊരു മുഖ്യമന്ത്രിയും അങ്ങനെ ചെയ്തിട്ടില്ല”. ഇതൊക്കെ തന്നെയാണ് സുരേഷ് ഗോപി പറയാൻ താൽപര്യപ്പെട്ടതെന്ന് ജയശങ്കർ വ്യക്തമാക്കി.