![](https://newskerala.net/wp-content/uploads/2025/02/boy.1.3133974.jpg)
തൃശൂർ: സ്റ്റീൽ മോതിരം പന്ത്രണ്ടുകാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങി. കുളിക്കുന്ന സമയത്ത് മോതിരം ജനനേന്ദ്രിയത്തിലിട്ടു, അബദ്ധത്തിൽ തുടുങ്ങിപ്പോയി. പേടിയും നാണക്കേടും മൂലം കുട്ടി പുറത്താരോടും പറഞ്ഞില്ല.
രണ്ട് ദിവസത്തിനുള്ളിൽ കുട്ടിയ്ക്ക് ജനനേന്ദ്രിയത്തിൽ നീർക്കെട്ടും വീക്കവും വന്നു. ഒടുവിൽ വിവരം മറ്റുള്ളവരോട് പറഞ്ഞു. മൂന്നാം ദിവസം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നല്ല കട്ടിയുള്ള സ്റ്റീൽ മോതിരമായിരുന്നു. വല്ലാതെ മുറുകിയിരിക്കുന്നതിനാൽ അനസ്തേഷ്യ നൽകി, സ്റ്റീൽ കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കാനായില്ല. ഒടുവിൽ ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മോതിരം മുറിച്ചെടുത്തത്. കുട്ടി ആരോഗ്യവാനാണെന്നും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]