![](https://newskerala.net/wp-content/uploads/2025/02/gettyimages-2194550097_1200x630xt-1024x538.jpg)
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്റില്‍ തുടര്‍ന്നേക്കും. പോര്‍ച്ചുഗല്‍ ഇതിഹാസം ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്റിലെത്തിയത്. 1749 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ജൂണില്‍ റൊണാള്‍ഡോയുടെ കരാര്‍ പൂര്‍ത്തിയാവും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കാമെന്ന ഉപാധിയിലൂടെ റൊണാള്‍ഡോയെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് അല്‍ നസ്ര്.
കഴിഞ്ഞയാഴ്ച നാല്പത് വയസ്സ് പൂര്‍ത്തിയായെങ്കിലും യുവതാരങ്ങളെ വെല്ലുന്നമികവോടെയാണ് റൊണാള്‍ഡോ ഇപ്പോഴും പന്തുതട്ടുന്നത്. സീസണില്‍ 26 മത്സരങ്ങളില്‍ 24 ഗോള്‍ സ്വന്തമാക്കി. നാല് അസിസ്റ്റും പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പേരിനൊപ്പമുണ്ട്. അല്‍ നസ്റിനായി ആകെ 90 മത്സരങ്ങളില്‍ നേടിയത് 82 ഗോളും 19 അസിസ്റ്റും. 923 മത്സരങ്ങളില്‍ 924 ഗോളുമായി ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ റൊണാള്‍ഡോ 1000 ഗോളെന്ന ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്.
പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം അടുത്ത വര്‍ഷത്തെ ലോകകപ്പിലും റൊണാള്‍ഡോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര ഫുട്ബോളിലെ ടോപ് സ്കോറായ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി 135 ഗോള്‍ നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]