![](https://newskerala.net/wp-content/uploads/2025/02/saif-ali-khan201-1024x576.jpg)
മുംബൈയിലെ വീട്ടില്‍ വെച്ച ബോളീവുഡ് താരം സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ടത് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ദിവസങ്ങള്‍ ശേഷം പ്രതിയെ പോലീസ് പിടികൂടിയെങ്കിലും വീണ്ടും പല വിവാദങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായി. ആക്രമിക്കപ്പെട്ട സംഭവവമുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അതിനൊന്നും മറുപടി നല്‍കാനോ പ്രതികരിക്കാനോ സെയ്ഫോ കുടുംബമോ തയ്യാറായില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ മൗനം അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്.
ഡല്‍ഹി ടൈംസിന് നല്കിയ അഭിമുഖത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുയര്‍ത്തിയ ചില ചോദ്യങ്ങള്‍ക്ക് സെയ്ഫ് മറുപടി നല്‍കുന്നുണ്ട്. ആറ് തവണ കുത്തേറ്റ താരത്തെ ഒരു ഓട്ടോറിക്ഷയിലായിരുന്നു കുടുംബം ആശുപത്രിയിലെത്തിച്ചത്. ഇതും വിവാദങ്ങള്‍ക്ക് കാരണമായി. സെയ്ഫിനെ പോലൊരു മുന്‍നിര ബോളീവുഡ് താരത്തിന് വീട്ടില്‍ സ്വന്തമായി ഡ്രൈവര്‍ ഇല്ലേ എന്നായിരുന്നു മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചോദിച്ച ചോദ്യം. തനിക്ക് ഡ്രൈവര്‍ ഉണ്ട് എന്ന് തന്നെയാണ് സെയ്ഫ് മറുപടി നല്‍കുന്നത്.
“തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഡ്രൈവര്‍ ഉണ്ട്. പക്ഷെ ഡ്രൈവര്‍മാര്‍ സാധാരണ ഗതിയില്‍ രാത്രി ഇവിടെ തങ്ങാറില്ല. അവര്‍ക്കും വീടില്ലേ? രാത്രിയില്‍ ഞങ്ങള്‍ക്ക് മറ്റ് പരിപാടികളൊന്നും ഇല്ലാത്ത ദിവസം ഡ്രൈവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാത്രി ഇവിടെ നിക്കാറുള്ളു. വീട്ടില്‍ രാത്രിയുണ്ടാവുക അത്യാവശ്യമുള്ള കുറച്ച് ജീവനക്കാര്‍ മാത്രമാണ്.
അന്ന് വണ്ടിയുടെ ചാവി കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ തന്നെ ഓടിക്കാന്‍ ശ്രമിച്ചേനെ. ഭാഗ്യത്തിന് ചാവി കിട്ടിയില്ല. ഡ്രൈവറെ വിളിച്ചു വരുത്തി പോകാനുള്ള സമയം അപ്പോള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഓട്ടോക്കാരനെ കിട്ടുന്നത്. ഇപ്പോള്‍ ഞാന്‍ പെട്ടെന്ന് സുഖം പ്രാപിച്ച കാര്യം പറഞ്ഞ് ചിലര്‍ അത്ഭുതപ്പെടുന്നുണ്ട്. ചിലര്‍ പരിഹസിക്കുന്നുണ്ട്. എനിക്കതില്‍ പ്രശ്നമില്ല. ചിലര്‍ അങ്ങനെയാണ്. ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകളുണ്ട്- സെയ്ഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]