![](https://newskerala.net/wp-content/uploads/2025/02/Rachin-Ravindra-1024x533.jpg)
ലഹോർ∙ പാക്കിസ്ഥാൻ– ന്യൂസീലൻഡ് മത്സരത്തിനിടെ നെറ്റിയിൽ പന്തുകൊണ്ട ന്യൂസീലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പന്ത് രചിന്റെ നെറ്റിയിൽ കൊണ്ടത്. ചോരവാർന്ന നെറ്റിയുമായാണ് രചിൻ ഗ്രൗണ്ട് വിട്ടത്.
മത്സരത്തിൽ ന്യൂസീലൻഡ് 78 റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് സെഞ്ചറിക്കരുത്തിൽ (74 പന്തിൽ 106 നോട്ടൗട്ട്) 50 ഓവറിൽ 6ന് 330 റൺസ് നേടി. ഫിലിപ്സിനു പുറമേ കെയ്ൻ വില്യംസൻ (58), ഡാരൽ മിച്ചൽ (81) എന്നിവരും സന്ദർശകർക്കായി അർധ സെഞ്ചറി നേടി.
മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 47.5 ഓവറിൽ 252ന് ഓൾഔട്ടായി. 84 റൺസ് നേടിയ ഓപ്പണർ ഫഖർ സമാൻ മാത്രമാണ് പാക്ക് നിരയിൽ തിളങ്ങിയത്. കിവീസിനായി മിച്ചൽ സാന്റ്നറും മാറ്റ് ഹെൻറിയും 3 വിക്കറ്റ് വീതം വീഴ്ത്തി.
English Summary:
Rachin Ravindra injury update: Minor head injury, Quick recovery expected
TAGS
Sports Injuries
Sports
Malayalam News
Pakistan
newzealand
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]