![](https://newskerala.net/wp-content/uploads/2025/02/shortfilm.jpg)
മലോം: കൂലോം ഭഗവതിക്ഷേത്രത്തിലെ മുക്രിപ്പോക്കർ തെയ്യത്തിന്റെ പേരും പെരുമയും കടൽകടക്കുന്നു. നൂറ്റാണ്ടുകൾക്കുമുൻപ് ഉള്ളാളം ദേശത്തുനിന്ന് കാസർകോടിന്റെ മലനാട്ടിലെത്തി വീരചരമമടഞ്ഞ് ദൈവക്കരുവായ യോദ്ധാവിന്റെ ചരിത്രം ഹ്രസ്വചിത്രമായാണ് നാട്ടിലും മറുനാട്ടിലും ശ്രദ്ധിക്കപ്പെടുന്നത്. ‘മുക്രി വിത്ത് ചാമുണ്ഡി എ സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ എന്ന പേരിലുള്ള ചിത്രം തൃശ്ശൂരിൽ ജനുവരിയിൽ നടന്ന ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി വേദികളിൽ പ്രദർശിപ്പിച്ചു.
2024-ൽ കിഴക്കൻ യൂറോപ്പിലെ മാൾഡോവയിൽ നടന്ന സെർബെസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഹിമാചൽ ഷോർട് ഫിലിം ഫെസ്റ്റിവലിലും ആസ്വാദകശ്രദ്ധയാകർഷിച്ചു. ജില്ലയിലെ ഏറ്റവും പ്രധാന കാർഷികഗ്രാമമായിരുന്ന മാലോത്തിനെ കേന്ദ്രീകരിച്ചാണ് മാധ്യമപ്രവർത്തകനായ അഷ്റഫ് തൂണേരി ചിത്രമൊരുക്കിയത്.
മുക്രിപ്പോക്കറെക്കുറിച്ചുള്ള ‘മാതൃഭൂമി’ വാർത്തയാണ് വഴിയൊരുക്കിയത്. ഇവിടുത്തെ പത്തിലധികം തെയ്യങ്ങളിൽ പ്രധാനമാണ് മുക്രിപ്പോക്കർ. ക്ഷേത്രമുറ്റത്ത് നിസ്കരിക്കുന്ന മാപ്പിളത്തെയ്യത്തിലൂടെ മാലോത്തിന്റെ മഹിമയാർന്ന പൂർവകാലം ഓർമ്മപ്പെടുത്തുന്നു.
മാലോം കൂലോത്തിന്റെ അധീനതയിലായിരുന്ന ദേശത്തിന്റെ സംരക്ഷകനായിരുന്നു പോക്കർ എന്നാണ് വിശ്വാസം. അവിശ്വാസവും അപവാദകഥകളും പോക്കറുടെ അപമൃത്യുവിന് വഴിയൊരുക്കിയെന്നാണ് പറയപ്പെടുന്നത്.
മരണാനന്തരം കൂലോത്തെ തെയ്യങ്ങൾക്കൊപ്പം ഇടംനേടിയ പോക്കറിനൊപ്പം മണ്ഡലത്തു ചാമുണ്ഡിയെന്ന തെയ്യവും ചിത്രത്തിന്റെ ഭാഗമാണ്. മാവിലൻ സമുദായമാണ് രണ്ട് തെയ്യവും കെട്ടിയാടുന്നത്.
കൂലോത്തെ ഈവർഷത്തെ മലോത്തെ കളിയാട്ടം 10-നും 11-നുമാണ്. 11-ന് പകൽ രണ്ടോടെ മുക്രിപ്പോക്കർ അരങ്ങിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]