
കോഴിക്കോട് : ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കണമെന്ന് സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാന്. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം സ്വാഭാവികമായുണ്ടാകും. ജനങ്ങള്‍ മാറി ചിന്തിക്കുമ്പോള്‍ സ്വാഭാവികമായി ഐക്യം വരുമെന്നും സജി ചെറിയാന് അഭിപ്രായപ്പെട്ടു.
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണ്. ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തോടെ ബിജെപിയെ മറികടക്കണം. കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തില്‍ വികസന വിരോധ സമീപമാണ് കോണ്‍ഗ്രസിനുള്ളത്. പക്ഷേ രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണമെന്നാണ് അഭിപ്രായമെന്നും സജി ചെറിയാന് വ്യക്തമാക്കി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]