സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് മടുക്കാത്ത ഒരു വിഷയമേയുള്ളൂ അത് ഭക്ഷണമാണ്. ഭക്ഷണത്തെ കുറിച്ച് എന്ത് വീഡിയോ ഇട്ടാലും അത് വൈറലാകാതെ പോകില്ല.
എന്നാ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകളിലൊന്ന് ‘ബിരിയാണിയെ പീഡിപ്പിച്ചതിന് കേസെടുക്കണം’ എന്നായിരുന്നു.
പറഞ്ഞ് വരുന്നത് പുതിയ ഒരു ബിരിയാണിയെ കുറിച്ചാണ്. സാധാ ബിരിയാണിയില്‍ നിന്നും ദം ബിരിയാണിയിലേക്കും കുഴിമന്തിയിലേക്കും ചേക്കേറുമ്പോഴാണ് പുതിയ ബിരിയാണിയുടെ വരവ്. മുംബൈയില്‍ ബേക്കിംഗ് അക്കാദമി നടത്തുന്ന ഹീന കൌസര്‍ റാഡിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട
ഒരു വീഡിയോയാണ് താരം. ക്രിമ്മി ക്രിയേഷന്‍സ് ബൈ എച്ച് കെ ആര് 11 എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ മൂന്ന് ദിവസം മുമ്പാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘നിങ്ങൾക്ക് വിശ്വസിക്കാന്‍ കഴിയുമോ? ഞങ്ങൾ ഇന്ന് പാനിപ്പൂരി ബിരിയാണി ഉണ്ടാക്കി’ എന്ന കുറിപ്പോടെയാണ് ബിരിയാണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. Watch Video: ആദ്യ ചുവടില്‍ കാലുറയ്ക്കാതെ കുഞ്ഞ്, താങ്ങായി വളര്‍ത്തുനായ; ഇതാണ് യഥാര്‍ത്ഥ സൌഹൃദമെന്ന് സോഷ്യൽ മീഡിയ View this post on Instagram A post shared by Heena kausar raad (@creamycreationsbyhkr11) Watch Video: ആദ്യമൊക്കെ വീട്ടുകാര്‍ വിലക്കി, 23 -കാരി മാലിന്യം പെറുക്കി വിറ്റ് ഇന്ന് ഒരു മാസം സമ്പാദിക്കുന്നത് 9 ലക്ഷം വീഡിയോയുടെ തുടക്കത്തില്‍ വലിയ ചെമ്പില്‍ ഒരു മേശമേല്‍ വച്ചിരിക്കുന്ന പാനിപ്പൂരി ബിരിയാണി തുറന്ന് കാണിക്കുന്നു. ഇന്ന് പുതിയൊരു ബിരിയാണി ഉണ്ടാക്കിയെന്ന ഹീന പറയുമ്പോൾ വിദ്യാര്‍ത്ഥിനികൾ മുഖം പൊത്തി നോ നോ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
പിന്നാലെ ഇവര്‍ പാനിപ്പൂരിയില്‍ കച്ചംബര്‍ ഒഴിച്ച് വിദ്യാര്‍ത്ഥികളോട് കഴിക്കാന്‍ തയ്യാറല്ലേ എന്ന ചോദിക്കുമ്പോൾ അല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ മറുപടി. ഉടനെ ഇത് കഴിക്കാതെ നിങ്ങൾക്ക് സര്‍ട്ടിഫിക്കറ്റ് തരില്ലെന്നും ഹീന തമാശയ്ക്ക് പറയുന്നത് കാണാം. വീഡിയോയ്ക്ക് സമൂഹ മാധ്യമത്തില്‍ തണുത്ത പ്രതികരണമാണ്.
എന്നാല്‍. അഭിപ്രായം കുറിക്കാനെത്തിയവര് പാനിപ്പൂരി ബിരിയാണിയെ അറിഞ്ഞ് കളിയാക്കി.
‘ബിരിയാണിയോട് നീതി പുലര്‍ത്തുക’ എന്നതായിരുന്നു ഒരു കുറിപ്പ്. അവര്‍ ശ്രദ്ധനേടാന്‍ വേണ്ടി ഒരോന്ന് ഉണ്ടാക്കുന്നതാണെന്നായിരുന്നു മറ്റൊരു കുറിപ്പ്.
എന്റെ ഇഷ്ടപ്പെട്ട രണ്ട് വിഭവങ്ങളാണ് നശിപ്പിക്കപ്പെട്ടത് എന്നായിരുന്നു മറ്റൊരു കുറിപ്പ്.
Read More: ‘പത്ത് ലക്ഷത്തിന്റെ ഉപദേശം’; കരിക്ക് പെട്ടെന്ന് വെട്ടിത്തരാൻ പറഞ്ഞതിന് യുവതിക്ക് ലഭിച്ച മറുപടി വൈറൽ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]