
ബംഗളൂരു: ലോകത്ത് എല്ലായിടത്തും ആരാധകരുള്ള ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ് എഡ് ഷീരൻ. വിദേശപര്യടനത്തിന്റെ ഭാഗമായി ഇപ്പോൾ അദ്ദേഹം ഇന്ത്യയിൽ ഉണ്ട്. കഴിഞ്ഞ ദിവസം എഡ് ഷീരൻ ചെന്നെെയിൽ സംഗീത പരിപാടി നടത്തിയിരുന്നു. ഇതിനിടെ ഇതിഹാസ സംഗീത സംവിധായകൻ എ ആർ റഹ്മാൻ വേദിയിൽ എത്തിയത് അരാധകരെ ഞെട്ടിച്ചു. എഡ് ഷീരന്റെ അടുത്ത സംഗീത പരിപാടിയുടെ വേദി ഒരുങ്ങുന്നത് ബംഗളൂരുവിലാണ്.
ഇതിനിടെ ആരാധകർക്ക് സർപ്രെെസ് നൽകാനെത്തിയ എഡ് ഷീരനെ തിരിച്ചറിയാതെ പറഞ്ഞയച്ച ബംഗളൂരു പൊലീസിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു സംഭവം നടന്നത്. ബംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലാണ് താരം സർപ്രെെസായി പാടാനെത്തിയത്. എന്നാൽ ആളറിയാതെ മെെക്കിന്റെ കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ ഉത്തരവ്. രാവിലെ 11 മണിയോടെയാണ് എഡ് ഷീരൻ പാടാനെത്തിയത്.
ഇതിനിടെ എഡ് ഷീരനെ കണ്ട് ആളുകൾ കൂടി. പലരും അദ്ദേഹം പാടുന്നത് മൊബെെലിൽ പകർത്തി. അദ്ദേഹത്തിന്റെ പ്രസിദ്ധനായ ‘ഷേപ്പ് ഓഫ് യൂ’ എന്ന ഗാനം പാടുന്നതിനിടെ പൊലീസുകാരൻ വന്ന് പാട്ട് നിർത്താൻ പറയുന്നു. താൻ എഡ് ഷീരനാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് കേൾക്കാതെ മെെക്കിലേക്കുള്ള കണക്ഷൻ ഊരി സ്ഥലം വിടാനായി നിർദേശിക്കുന്നു. തുടർന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരനും ടീമും അവിടെ നിന്ന് മടങ്ങി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. പരിപാടി അവതരിപ്പിക്കാൻ ഗായകനും സംഘവും അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. റോഡിലെയും ഫുട്പാത്തിലെയും കലാപ്രകടനം നടത്താൻ അനുമതി നൽകില്ലെന്നും അത് മറ്റുള്ളവരുടെ സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
A police officer pulled the plug when Ed Sheeran surprised everyone on Church Street😂😭😭😭 pic.twitter.com/cMIRoLC7Mk
— Naai sekar (@snehaplsstop) February 9, 2025