
കണ്ണൂര്: 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുപുഴ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥനായ ജെയിംസ് തോമസി (53)നെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിയതിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സൈബർ സെല്ലിന്റെയും കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്.
പാർട്ടിയിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ. കെകെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ.പി.കെ, രാജേന്ദ്രൻ കെകെ, അസീസ്.എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കൃഷ്ണൻ കെകെ, സിവിൽ എക്സൈസ് ഓഫീസർ ശരത്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ഷംജിത്ത്.എൻ, അനിൽകുമാർ.സി.വി, സൈബർ സെൽ അംഗങ്ങളായ അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവർ ഉണ്ടായിരുന്നു.
നേരത്തെ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. കാറിൽ കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായാണ് യുവാവ് അറസ്റ്റിലായിൃത്. പെരിങ്ങോം മടക്കാംപൊയിലിലെ എംവി സുഭാഷ് (43) ആണ് എക്സൈസിന്റെ പിടിയിലായത്. കാറിന്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെകെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]