![](https://newskerala.net/wp-content/uploads/2025/02/ratheesh-balakrishnan-poduva-1024x576.jpg)
ദിവസങ്ങൾക്ക് മുമ്പാണ് ചലച്ചിത്ര നിർമാതാക്കൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖർ രംഗത്തെത്തിയത്. നാല് കോടി ബജറ്റിട്ട ഒരു ചിത്രം പൂർത്തിയായത് 20 കോടി രൂപയ്ക്കാണെന്നും ഇതോടെ നിർമാതാവ് പാപ്പരായെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ ‘സുരേശൻറേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയമുള്ളവരേ, ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന സിനിമയെക്കുറിച്ച് ആണെന്ന് പേര് പറയാതെ എല്ലാവർക്കും മനസ്സിലായി. ഇനി കാര്യത്തിലേക്കുവരാം.
ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ സുരേഷ് കുമാർ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ. അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്. ക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാൻ വായിച്ചു. 4 കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്.
ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ. അതുകൊണ്ടാണ് ഇത് പറയുന്നത്.പ്രിയ പ്രൊഡ്യൂസർമാരായ ഇമ്മാനുവൽ, അജിത് തലപ്പിള്ളി, ഇമ്മാനുവൽ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക് ചെയ്ത മറ്റ് ടെക്നീഷ്യൻമാരോ, ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെയുള്ള അഭിനേതാക്കളോ ആരും തന്നെ ചതിച്ചിട്ടില്ല. നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്. അത് രാകേഷ് അണ്ണനും അറിയാം.
ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേഷണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോ ഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയേറ്ററിൽ എത്തിച്ചല്ലോ. അഭിനന്ദനങ്ങൾ. സ്നേഹം. ഇനിയാണ് ക്ലൈമാക്സ്.
ഇന്നലത്തെ പത്രസമ്മേളനത്തിൽ സുരേഷ്കുമാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ചചട്ടി എടുത്തെന്ന്. അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ, പ്രിയപ്പെട്ട സുരേഷ് സാർ ഞങ്ങൾ എന്താ പറയേണ്ടത്?ഇമ്മാനുവൽ ചേട്ടാ…. അജിത്തേട്ടാ..നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും. എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല. നമ്മൾ എല്ലാവരും മനുഷ്യരല്ലേ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]