ബോളിവുഡിലെ ഒരു കാലത്തെ പ്രശസ്ത താരജോടിയായിരുന്നു നടി മലൈക അറോറയും സല്മാന് ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും. ഇപ്പോഴിതാ, ഇവരുടെ വിവാഹമോചനത്തെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് നടൻ സൽമാൻ ഖാൻ. അർഹാൻ ഖാൻ്റെ യൂട്യൂബ് പോഡ്കാസ്റ്റായ ഡംബ് ബിരിയാണിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലൈകയുടേയും അർബാസിന്റേയും മകനാണ് അർഹാൻ. ഇതിനോടകം, അർഹാൻ ഏറെ വെല്ലുവിളികളിലൂടെ കടന്നുപോയതായി സൽമാൻ പറഞ്ഞു. ‘ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയ ആളാണ് അർഹാൻ. അച്ഛന്റേയും അമ്മയുടേയും വേർപിരിയലിന് ശേഷം കാര്യങ്ങൾ സ്വന്തമായി നോക്കണം. ഒരുദിവസം നിങ്ങൾക്ക് സ്വന്തം കുടുംബമുണ്ടാകും. ഈ കുടുംബത്തിനായാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്ന സംസ്കാരമുണ്ടാകണം’, സൽമാൻ പറഞ്ഞു.
1998 ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ച് 2017-ലാണ് ഇവർ വിവാഹമോചിതരാകുന്നത്. പിന്നീട് അര്‍ബാസ് ജോര്‍ജിയയുമായും മലൈക അര്ജുന് കപൂറുമായും അടുക്കുകയും തങ്ങളുടെ പ്രണയങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]