സാമന്തയുമായി വേർപിരിഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ മനസ്സുതുറന്ന് നടൻ നാഗചൈതന്യ. ഏറെ ആലോചിച്ച ശേഷം രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. ഇത് തന്റെ ജീവിതത്തിൽ മാത്രം നടക്കുന്ന കാര്യമല്ല. പ്രേക്ഷകരും മാധ്യമങ്ങളും സ്വകാര്യതയെ മാനിക്കണമെന്നും റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ് എന്ന ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾക്ക് ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കണമായിരുന്നു. ഞങ്ങളുടേത് മാത്രമായ കാരണങ്ങളാൽ ഒരുമിച്ചെടുത്ത തീരുമാനമാണത്. രണ്ടുപേരും നമ്മുടേതായ രീതിയിൽ മുന്നോട്ട് പോകുന്നു. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് കരുതുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കേണ്ടതുണ്ട്. ഇത് എന്റെ ജീവിതത്തിൽ മാത്രം നടക്കുന്ന സംഭവമല്ല, പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയായി കാണുന്നത്’, നാഗചൈതന്യ ചോദിച്ചു.
സാമന്തയുമായി വേർപിരിയാനുള്ള തീരുമാനം ഏറെ ആലോചിച്ചതിനുശേഷം എടുത്തതാണെന്ന് നാഗചൈതന്യ പറഞ്ഞു. ഒറ്റരാത്രികൊണ്ട് സംഭവിച്ച കാര്യമല്ല ഇത്. ‘ഞങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുടേയും താത്പര്യം മനസ്സിൽ വെച്ചാണ് ഇതുചെയ്തത്. വേർപിരിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ഭാഗമായാണ് ഞാനും വളർന്നത്. അതിനാൽ, ഒരു ബന്ധം തകരുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതിനാൽ, വളരെ ശ്രദ്ധയോടെയാണ് ഓരോ ചുവടുമെടുത്തത്. ഞാൻ വീണ്ടും മറ്റൊരു പ്രണയത്തെ കണ്ടുമുട്ടി. സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. അവരും അങ്ങനെതന്നെ’, അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]