
ബെംഗളുരു : കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്കിടയിലും ബിജെപിക്ക് ചെറിയ ആശ്വാസം. ജയനഗറില്‍ നടന്ന റീ കൗണ്ടിങ്ങില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി സി കെ രാമമൂര്‍ത്തിക്കാണ് റീകൗണ്ടിങ്ങില്‍ വിജയം ലഭിച്ചത്. 16 വോട്ടിനാണ് ഇയാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
തെരഞ്ഞെടുപ്പ് തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയില്‍ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയില്‍ ഒരിടത്തും അധികാരത്തിലില്ലാത്ത പാര്‍ട്ടിയായി. കര്‍ണാടക തെരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെയാണ് ബിജെപി സമീപിച്ചത്. സംസ്ഥാനം നിലനിര്‍ത്താനായി നരേന്ദ്രമോദിയും അമിത് ഷായും രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. എന്നാല്‍, ഫലം വന്നപ്പോള്‍ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 2018ലെ പ്രകടനം പോലും കാഴ്ചവെക്കാന്‍ സാധിച്ചില്ല.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]