![](https://newskerala.net/wp-content/uploads/2025/02/devadas.1.3129742.jpg)
കണ്ണൂർ: മുക്കത്ത് മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ഉടമ ദേവദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും മുൻപും മോശമായി പെരുമാറിയിട്ടുണ്ടെന്നും യുവതിയുടെ വെളിപ്പെടുത്തൽ.
ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ മുന്നറിയിപ്പ് നൽകി. തുടർന്ന് ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റിട്ടും വലിച്ചിഴച്ച് അകത്തേയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ആസൂത്രിതമായാണ് ആക്രമിച്ചത്. അന്നേദിവസം മറ്റ് ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നു. ചികിത്സയിലിരിക്കെ ഭീഷണി സന്ദേശം അയച്ചു. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നായിരുന്നു സന്ദേശമെന്നും യുവതി വെളിപ്പെടുത്തി.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. സംഭവദിവസം രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്നയിടത്തേക്ക് അതിക്രമിച്ചെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന യുവതി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ അറസ്റ്റിലായ ദേവദാസ് റിമാൻഡിലാണ്. എറണാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെ കുന്ദംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. യുവതി താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദേവദാസ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും ഇവർ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫോണിൽ ഗെയിം കളിക്കുകയായിരുന്ന യുവതിയുടെ മൊബൈൽ ഫോണിലെ സ്ക്രീൻ റെക്കോഡിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ.