കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത് 102 വിഷപ്പാമ്പുകളെ. ! വളർച്ചയെത്തിയ അഞ്ചെണ്ണത്തെയും 97 പാമ്പിൻ കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്. ഇതിൽ നാലെണ്ണത്തിന്റെ വയറ്റിൽ വിരിയാൻ പാകമായ മുട്ടകൾ ഉണ്ടായിരുന്നു. പടിഞ്ഞാറൻ സിഡ്നിയിലെ ഹോഴ്സ്ലി പാർക്കിലെ ഡേവിഡ് സ്റ്റെയിൻ എന്നയാളുടെ വീട്ടിലാണ് പാമ്പുകൾ കൂട്ടത്തോടെയെത്തിയത്.
വീടിന്റെ വാതിലിലും മുറ്റത്തും പാമ്പ് പതിവ് കാഴ്ചയായതോടെ ഡേവിഡ് സ്റ്റെയിൻ പാമ്പു പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് റെഡ് – ബെല്ലീഡ് ബ്ലാക്ക് സ്നേക്കുകളെ കണ്ടെത്തിയത്. ഇതിൽ പതിനാല് പാമ്പിൻ കുഞ്ഞുങ്ങളെ വീടിന്റെ ചുമരിലുള്ള അറയിൽ നിന്നാണ് പിടികൂടിയത്.
ഓസ്ട്രേലിയയിൽ സാധാരണയായി കണ്ടുവരുന്ന സ്പീഷീസാണ് ഇവ. ഇതിന് മുമ്പ് രാജ്യത്തെ വീടുകളുടെ ചുമരിനിടെയിൽ നിന്നും മറ്റും ഇത്തരത്തിൽ പാമ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും പിടികൂടിയ പാമ്പുകളെ സുരക്ഷിത മേഖലയിലേക്ക് സ്വതന്ത്രമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘പ്രജനന സമയത്ത് ഇത്തരം പാമ്പുകൾ ഏതെങ്കിലും ഒരു സ്ഥലത്ത് കൂട്ടത്തോടെയെത്തും. കുഞ്ഞുങ്ങൾ ജനിച്ച ശേഷം അവിടെ തന്നെ തുടരും. പൊതുവെ ഇവ ശാന്തസ്വഭാവക്കാരാണ്. എന്നാൽ ഇവയ്ക്ക് വിഷമുണ്ട്.’- പാമ്പ് പിടുത്തക്കാരനായ കെരെവാരോ പറഞ്ഞു. പിടികൂടിയ പാമ്പുകളെയെല്ലാം സുരക്ഷിതമായ സ്ഥലത്താണ് തുറന്നുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.