ലണ്ടൻ: പുരുഷന്മാരായ സഹപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. യുകെയിലാണ് സംഭവം. മദ്യപിച്ചതിനുശേഷം വെതർസ്പൂൺസ് എന്ന പബ്ബിൽവച്ച് രണ്ട് സഹപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്പിയറിലെ പൊലീസ് കോൺസ്റ്റബിളായ ടിയ ജോൺസൺ വാർണെയെ ആണ് പിരിച്ചുവിട്ടത്.
ലൈംഗികാതിക്രമം എതിർത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയിൽ ടിയ ഫോൺ സന്ദേശം അയച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്പർശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തിൽ പറഞ്ഞു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാൾക്കെതിരെയും അപമര്യാദയായ പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. ഈസ്റ്റ്ലീയിൽ നടന്ന ഹിയറിംഗിനുശേഷം ടിയയെ കോളേജ് ഒഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ടിയയുടെ പെരുമാറ്റത്തെ ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ സാം ഡെ റെയ രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു രീതിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയെന്നത് അപമാനകരമാണ്. ഒരു ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകരിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ല. ഡ്യൂട്ടിയിൽ ആയിരുന്നാലും അല്ലായെങ്കിലും ഇത് അംഗീകരിക്കാൻ പറ്റാത്തതാണ്. പൊലീസ് ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും ഉയർന്ന നിലവാരം പുലർത്തേണ്ടതുണ്ട്. നമ്മുടെ പ്രവൃത്തികൾ പൊലീസ് സേനയെ ഒന്നാകെ ബാധിക്കും. അതിനാൽ തന്നെ ടിയയെ സേനയിൽ നിന്ന് പുറത്താക്കിയത് കൃത്യമായ തീരുമാനം തന്നെയാണെന്നും സാം ഡെ റെയ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]