![](https://newskerala.net/wp-content/uploads/2025/02/aamir20khan202-1024x576.jpg)
ബോളിവുഡ് താരം ആമിര്‍ ഖാന് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ബെംഗളൂര് സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിംഗിലാണ് എന്നാണ് ബോളിവുഡിലെ പുതിയ ഗോസിപ്പ്. എങ്ങനെയാണ് ആമീര്‍ യുവതിയെ പരിചയപ്പെട്ടത് എന്നും ആരാണ് ഇവരെന്നും വ്യക്തമല്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ഗൗരി എന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. ആമിർ ഈ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986 ല്‍ വിവാഹിതരായ ഇവര്‍ 2002 ല്‍ വേര്‍പിരിഞ്ഞു. 2001 ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005 ല്‍ ഇവര്‍ വിവാഹിതരായി. 2021ല്‍ ആമിര്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.
മകന് ജുനൈദ് ഖാന് നായകനായി എത്തുന്ന ലൗയാപ് എന്ന സിനിമയുടെ ചടങ്ങില്‍ ആമിര്‍ സംസാരിച്ചത് വളരെ ശ്രദ്ധനേടിയിരുന്നു. മുന്‍ഭാര്യമാരുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.
” സത്യം ചെയ്യുന്നു, വളരെ റൊമാന്റിക്കായ വ്യക്തിയാണ് ഞാന്‍. ഇത് തമാശയായി തോന്നിയേക്കാം. നിങ്ങള്‍ക്ക് എന്റെ രണ്ട് മുന്‍ ഭാര്യമാരോടും ഇതെക്കുറിച്ച് ചോദിക്കാം. എന്റെ പ്രിയ സിനിമകളെല്ലാം റൊമാന്റിക് ആണ്. ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു. നാം ജീവിതം മുന്നോട്ടു പോകുമ്പോള്‍, പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണ ആഴമേറിയതാകുന്നു ഇത് നമ്മളെ തന്നെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നു’ ആമിര്‍ പറഞ്ഞു.
ആര്.എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീന്‍ പര് ആണ് ആമീര്‍ ഖാന്റെ പുതിയ സിനിമ. 2007-ല്‍ പുറത്തിറങ്ങിയ താരേ സമീന്‍ പര് കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തുടര്‍ച്ചയാണ് സിത്താരെ സമീന്‍ പര്. അതേ സമയം ചാമ്പ്യന്‍സ് എന്ന സ്പാനിഷ് സിനിമയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനിലീയ ദേശ്മുഖ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]