![](https://newskerala.net/wp-content/uploads/2025/02/how-to-propose-a-girl-in-a-unique-way_1200x630xt-1024x538.jpg)
പ്രൊപ്പോസ് ഡേയെ (Propose Day) കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? വാലൻ്റൈൻസ് വീക്കിൻ്റെ രണ്ടാം ദിവസമാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. കാമുകി കാമുന്മാരോട് നിങ്ങളുടെ മനസിലെ സ്നേഹം തുറന്ന് പറയാനാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്നേഹമുണ്ടെങ്കിലും അത് തുറന്ന് പറയാൻ പലർക്കും പേടിയാണ്. നേരിട്ട് പറയാൻ മടിയുള്ളവർ സന്ദേശത്തിലൂടേയോ അല്ലെങ്കിൽ ചില സമ്മാനങ്ങളിലൂടേയോ സ്നേഹം അറിയിക്കാം.
പ്രൊപ്പോസ് ഡേ ദിനത്തിൽ പ്രണയം പറയാൻ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് സന്ദേശങ്ങൾ തന്നെയാണ്. ഇത്തരം പ്രണയ സന്ദേശങ്ങൾ ജീവിതത്തിൽ ഇത്രയും കാലം സൂക്ഷിച്ച് വച്ചിരുന്ന പ്രണയം പങ്കാളിയെ അറിയിക്കുന്നതിന് സഹായിക്കുന്നു. ഈ പ്രൊപ്പോസ് ഡേ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ തുറന്ന് കൊണ്ട് സന്ദേശങ്ങൾ അയക്കാം.
“എനിക്ക് നീയില്ലാതെ എൻ്റെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല. നീ എന്നേക്കും എൻ്റേതായിരിക്കുമോ?”
ഈ ജീവിതത്തിൽ നീ എന്നോടൊപ്പം ഉള്ളിടത്തോളം, എനിക്ക് ജീവിക്കാൻ കൂടുതൽ കാരണങ്ങളൊന്നും ആവശ്യമില്ല.എൻറെ പ്രണയവും ജീവിതവും നീ മാത്രമാണ്.
എങ്ങനെ പ്രൊപ്പോസ് ചെയ്യണമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു..
“നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഒരു സ്വപ്നം പോലെയാണ്. നീ അത് യാഥാർത്ഥ്യമാക്കുമോ?”
ഞാൻ നടക്കുന്ന ഓരോ വഴിയിലും ഞാൻ പോകുന്ന ഓരോ യാത്രയിലും എന്റെ കൂടെയുണ്ടായിരുന്നതിന് നന്ദി. ഹാപ്പി പ്രൊപ്പോസ് ഡേ!
പ്രണയത്തിന്റെ പ്രതീകമായി റോസ് ഡേ, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]