തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുളള താരജോഡികളായിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെ വിവാഹജീവിതവും വിവാഹമോചന വാർത്തകളും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. താരങ്ങളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് പലവിധത്തിലുളള ഗോസിപ്പുകൾ പുറത്തുവന്നെങ്കിലും നാഗചൈതന്യയും സാമന്തയും യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ പുറത്തുവരുന്ന ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് നാഗചൈതന്യ. സാമന്തയുമായി വേർപിരിയാനിടയാക്കിയ സാഹചര്യവും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു പോഡ്കാസ്റ്റ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയിൽ കൂടി സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ മാത്രം കാരണങ്ങളാണ്. ഞാനും സാമന്തയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ നല്ലൊരു ജീവിതമാണ് നയിക്കുന്നത്. ഇതിലുപരി എന്ത് വിശദീകരണമാണ് നൽകേണ്ടത്?എനിക്ക് മനസിലാകുന്നില്ല. ആരാധകരും മറ്റ് മാദ്ധ്യമങ്ങളും ഞാൻ പറയുന്നത് ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമന്തയ്ക്ക് മറ്റ് ആവശ്യങ്ങൾ ഉണ്ടായിരുന്നു. അവ പ്രധാനപ്പെട്ടതായിരുന്നു.
ഞങ്ങൾക്ക് വ്യക്തിപരമായ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഞങ്ങളുടെ സ്വകാര്യത നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങളുടെ ജീവിതമാണ് എല്ലാവരുടെയും ചർച്ചവിഷയം. എല്ലാവരും ഗോസിപ്പുകൾ പറഞ്ഞ് പരത്തുന്നു. എല്ലാവർക്കും അതൊരു കൗതുകമുളള വിഷയമായി മാറി. സാമന്തയുടെ ജീവിതത്തിൽ നിന്ന് ഞാൻ പൂർണസമ്മതത്തോടെയാണ് പോയത്. അവരും അങ്ങനെ തന്നെയായിരുന്നു.
ഞാൻ വീണ്ടും മറ്റൊരു പ്രണയത്തെ കണ്ടുമുട്ടി. ഞാനും ഭാര്യയും ഇപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സാമന്തയോട് ഇപ്പോഴും ബഹുമാനം ഉണ്ട്. എന്റെ ജീവിതത്തിൽ മാത്രമല്ലല്ലോ ഇത്തരത്തിൽ സംഭവിച്ചിട്ടുളളത്. പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയായി എല്ലാവരും കാണുന്നത്? ഞങ്ങളുടെ വിവാഹത്തിന് പങ്കെടുത്ത എല്ലാവരുടെയും നൻമയ്ക്കുവേണ്ടിയാണ് തീരുമാനം എടുത്തത്. എന്നെ സംബന്ധിച്ച് വിവാഹമോചനം വൈകാരികപരമായ വിഷയമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പലതരം പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഇതുപോലെയുളള പല അനുഭവങ്ങളും ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ആയിരം തവണ ചിന്തിച്ചാണ് തീരുമാനം എടുത്തത്. അതിന്റെ പ്രത്യാഘാതങ്ങൾ അറിയാമായിരുന്നു. ഞങ്ങൾ പരസ്പരം ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു’-നാഗചൈതന്യ പറഞ്ഞു.