തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ജമ്മു കശ്മീരിനെ നേരിടും. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണു മത്സരം. അഞ്ചുവർഷത്തിനു ശേഷമാണ് കേരളം ക്വാർട്ടർ കളിക്കുന്നത്.കഴിഞ്ഞ കളിയില്‍ ബിഹാറിനെതിരെ ഉജ്വല വിജയം നേടിയ കേരളം നോക്ക്ഔട്ട് ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയിന്റുമായി രണ്ടാമതായാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ബിഹാറിനെതിരെ ഇന്നിങ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ അവസാനിക്കും മുൻപു തന്നെ കേരളത്തിനു ക്വാർട്ടർ ഉറപ്പിക്കാനായിരുന്നു.
ആ ഇന്ത്യൻ താരം ടീമിൽ ഇല്ലാത്തത് അദ്ഭുതപ്പെടുത്തുന്നു: തകർത്തു കളിച്ചിട്ടും പുറത്തെന്ന് പോണ്ടിങ്
Cricket
കർണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിന് യോഗ്യത നേടിയത്. ഏഴ് മത്സരങ്ങളിൽ മൂന്നു വിജയവും നാലു സമനിലയും നേടിയ കേരളം ഒറ്റ മത്സരത്തിൽപ്പോലും തോൽവി വഴങ്ങിയില്ല. ബാറ്റിങ് – ബോളിങ് നിരകൾ അവസരത്തിനൊത്തുയർന്നതാണ് സീസണിൽ കേരളത്തിന് കരുത്തായത്. ഫോമിലുള്ള സൽമാൻ നിസാറിനും, മുഹമ്മദ് അസറുദ്ദീനുമൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്താണ് കേരളത്തിന്റേത്. നിധീഷ് എംഡിയും ബേസിൽ എൻപിയും,ബേസില്‍ തമ്പിയും ജലജ് സക്സേനയും ആദിത്യ സർവാതെയും അടങ്ങുന്ന പേസ് – സ്പിൻ ബോളിങ് സഖ്യവും ശക്തം. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കേരളം ക്വാർട്ടർ ഫൈനലിനിറങ്ങുന്നത്.
ചാംപ്യൻസ് ട്രോഫി ജയിച്ചില്ലെങ്കിൽ രോഹിത്തിന്റെ ക്യാപ്റ്റൻ സ്ഥാനം പോകും; മുംബൈ ഇന്ത്യൻസ് താരം വരും?
Cricket
മറുവശത്ത് കേരളത്തെപ്പോലെ അഞ്ച് വർഷങ്ങൾക്കു ശേഷമാണ് ജമ്മു കശ്മീരും നോക്കൗട്ടിന് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീര്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചു വിജയം നേടി 35 പോയിന്റുമായാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ ഞെട്ടിച്ചാണ് കശ്മീരിന്റെ വരവ്. ആക്വിബ് നബി, യുദ്ധ്വീർ സിങ്, ഉമർ നസീർ എന്നിവരടങ്ങുന്ന പേസ് ബോളിങ് നിരയാണ് കശ്മീരിന്റെ കരുത്ത്. ബാറ്റിങ് നിരയിൽ ശുഭം ഖജൂരിയ അടക്കമുള്ളവരും ഫോമിലാണ്.
English Summary:
Ranji Trophy Quarter Final, Kerala vs Jammu Kashmir Match
TAGS
Ranji Trophy
Kerala Cricket Team
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com