കൊച്ചി കാക്കനാട് ഇൻഫോപാർക്പോലീസ് സ്റ്റേഷന് സമീപം കെട്ടിടത്തിന് തീപിടിച്ചു . പോലീസ് സ്റ്റേഷന് എതിർ വശത്തെ ഹോട്ടലിനു പിന്നിലെ കെട്ടിടത്തിനാണ് തീപിടിച്ചത് . ജിയോ ഇൻഫോടെക് എന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനാണ് തീപിടിച്ചത് .സംഭവ സ്ഥലത്തു ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . കെട്ടിടത്തിൽ നിന്ന് വലിയ തീയും പുകയും ഉയരുന്നുണ്ട് . വൈകിട്ട് ഏകദേശം ആര് മണിയോടെയാണ് തീപിടുത്തം ഉണ്ടായതു . ഓഫീസിനുള്ളിൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം . ചിലർക്ക് പൊള്ളലേറ്റു .
തീ പിടിക്കാൻ കാരണം ഓഫീസിലെ അസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നിഗമനം . ജീവനക്കാർ കുറവുള്ള ദിവസം ആയതിനാൽ വലിയ അപകടം ഒഴിവായി .
The post കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷന് സമീപം തീപിടുത്തം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]