
ലണ്ടൻ∙ ടോട്ടനം ഹോട്സ്പറിനെ തകർത്ത് ലിവർപൂൾ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ ടോട്ടനത്തെ തകർത്തത്. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിലേറ്റ 1–0 തോൽവിയുടെ കടം കൂടി വീട്ടിയാണ് ലിവർപൂളിന്റെ മുന്നേറ്റം. ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡാണ് ലിവർപൂളിന്റെ എതിരാളികൾ.
ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ കോഡി ഗാക്പോ (34–ാം മിനിറ്റ്), മുഹമ്മദ് സലാ (51, പെനൽറ്റി), ഡൊമിനിക് സോബോസ്ലായ് (75), വിർജിൽ വാൻദെയ്ക് (80) എന്നിവരാണ് ചെമ്പടയുടെ ഗോളുകൾ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആർസനലിനെ 2–0നു വീഴ്ത്തിയാണ് ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിലെത്തിയത്. സ്വന്തം മൈതാനത്ത് ജേക്കബ് മർഫി (19), ആന്തണി ഗോർഡൻ (52) എന്നിവരാണ് ന്യൂകാസിലിനായി ഗോൾ നേടിയത്. ആദ്യപാദത്തിലും ന്യൂകാസിൽ 2–0നു ജയിച്ചിരുന്നു.
English Summary:
Liverpool routs Tottenham 4-0 to set up final against Newcastle in FA Cup
TAGS
Arsenal
Football
Tottenham Hotspur
Liverpool
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]