
നാഗ്പുർ∙ രാജ്യാന്തര ക്രിക്കറ്റിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന ഘട്ടത്തിലും, ആരാധകരെ ആവേശഭരിതരാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സാന്നിധ്യം. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ, രോഹിത് ശർമ ബാറ്റിങ്ങിനായി ഡ്രസിങ് റൂമിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ, സ്റ്റേഡിയം ഒന്നാകെ ഇളകിമറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. രോഹിത്തിന്റെ സ്വദേശം കൂടിയാണ് മത്സരത്തിനു വേടിയായ നാഗ്പുർ.
രോഹിത്തിനെ കണ്ട് കാണികൾ ഒന്നടങ്കം ബഹളം വയ്ക്കുമ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് ഇംഗ്ലണ്ട് താരങ്ങൾ അന്ധാളിച്ചു പോയെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 248 റൺസിന് ഓൾഔട്ടായിരുന്നു. തുടർന്ന് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതിന് യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ശർമ ഡ്രസിങ് റൂമിൽനിന്ന് ഡഗ്ഔട്ടിലേക്ക് വരുമ്പോഴായിരുന്നു ആരാധകരുടെ ആവേശപ്രകടനം. എന്നാൽ, ബാറ്റിങ്ങിൽ രോഹിത്തിന് തിളങ്ങാനാകാതെ പോയത് നിരാശയായി. മത്സരത്തിൽ ഏഴു പന്തുകൾ മാത്രം നേരിട്ട രോഹിത്, രണ്ടു റൺസെടുത്ത് പുറത്തായി.
ഇന്ത്യൻ ടീം മറുപടി ബാറ്റിങ് ആരംഭിക്കുന്നതിനു മുന്നോടിയായി ബ്രോഡ്കാസ്റ്റിങ് ടീമിന്റെ ഭാഗമായി ഗ്രൗണ്ടിൽവച്ച് മത്സരം വിലയിരുത്തുമ്പോഴാണ്, സ്റ്റേഡിയത്തിൽ ഉയർന്ന ബഹളം രോഹിത് ബാറ്റിങ്ങിന് ഇറങ്ങുന്നതിന്റെയാണെന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന കെവിൻ പീറ്റേഴ്സൻ പ്രതികരണവുമായെത്തി.
– Parthiv patel couldn’t believe it
– Kevin pietersan said ” This is the aura he created “
– The host got shocked
– Whole England team started to stare at him
– the stadium stood up on his feet
Mass entry of Rohit Gurunath Sharma in his hometown.🥶
pic.twitter.com/9lM5XzDUWv
— 𝐕𝐢𝐬𝐡𝐮 (@Ro_45stan) February 6, 2025
‘‘സത്യസന്ധമായി പറയട്ടെ, ഈ രംഗം അവിശ്വസനീയമാണ്. രോഹിത് ശർമ ബാറ്റിങ്ങിനായി ഡ്രസിങ് റൂമിൽനിന്ന് ഇറങ്ങുമ്പോൾ, സ്റ്റേഡിയത്തിലെ ആരാധകക്കൂട്ടം ഇളകിമറിയുന്നു. ഇവരൊക്കെ എത്രയോ വലിയ സൂപ്പർതാരങ്ങളാണെന്ന് വ്യക്തമാക്കുന്ന രംഗമാണിത്. ഈ താരങ്ങളൊക്കെ സജീവമായി നിൽക്കുന്ന കാലത്ത് അവരുടെ പ്രകടനം പരമാവധി ആസ്വദിക്കാൻ പറയുന്നത് ഇതുകൊണ്ടാണ്. രോഹിത് ശർമയേപ്പോലെ ഒരു താരം കളത്തിലേക്ക് വരുമ്പോൾ അത് സ്റ്റേഡിയത്തിൽ സൃഷ്ടിക്കുന്ന പ്രകമ്പനം നോക്കൂ. അവിശ്വസനീയം.’’ – പീറ്റേഴ്സൻ പറഞ്ഞു.
‘‘ഒരു കാര്യം കൂടി. രോഹിത് ശർമ ബാറ്റിങ്ങിന് ഇറങ്ങുന്ന സമയത്ത് ഇംഗ്ലണ്ട് ഡ്രസിങ് റൂമിന്റെ ദൃശ്യങ്ങളും നമ്മൾ കണ്ടു. സ്റ്റേഡിയത്തിലെ കാണികൾ ഒന്നടങ്കം എഴുന്നേറ്റുനിന്ന് ബഹളം വയ്ക്കുമ്പോൾ, ഇംഗ്ലിഷ് താരങ്ങൾ അദ്ദേഹത്തെ അന്ധാളിപ്പോടെ നോക്കുകയായിരുന്നു. എന്തൊരു ഭയപ്പെടുത്തുന്ന ദൃശ്യമാണത്. എന്തൊരു രാജകീയ പരിവേഷമാണ് അദ്ദേഹത്തിന്. ഇത് അദ്ദേഹം കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്തതാണ്. രോഹിത് ശർമയായതുകൊണ്ടല്ല, അദ്ദേഹം നേടിയ റൺസും പുറത്തെടുത്ത പ്രകടനങ്ങളുമാണ് ആരാധകരെ ഇളക്കിമറിക്കുന്നത്’ – പീറ്റേഴ്സൻ പറഞ്ഞു.
English Summary:
Rohit Sharma’s ‘intimidating aura’ felt in England dressing room, says Kevin Pietersen
TAGS
Indian Cricket Team
England Cricket Team
Board of Cricket Control in India (BCCI)
Kevin Pietersen
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]