
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം സൂര്യകുമാർ യാദവിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ക്യാപ്റ്റനായതിനു ശേഷം ഫോം കണ്ടെത്താനാകാതെ ഉഴറുന്ന സൂര്യയെ തൽസ്ഥാനത്തുനിന്ന് നീക്കി, പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുൻപ് രോഹിത് ശർമയുടെ പിൻഗാമിയായി ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് എത്തുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. അവസാന നിമിഷം നടന്ന ‘അട്ടിമറി’യിലാണ് പാണ്ഡ്യയെ പിന്തള്ളി സൂര്യകുമാർ യാദവ് ക്യാപ്റ്റനായത്.
രാജ്യാന്തര ട്വന്റി20യിൽ തകർപ്പൻ പ്രകടനങ്ങളുമായി കളംനിറഞ്ഞതിനു പിന്നാലെയാണ് സൂര്യകുമാറിനെ ബിസിസിഐ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് അവരോധിച്ചത്. പരുക്കുമൂലം സ്ഥിരമായി ടീമിനു പുറത്താകുന്നതും, സഹതാരങ്ങൾക്കുള്ള താൽപര്യക്കുറവും മുൻനിർത്തിയാണ് പാണ്ഡ്യയെ തഴഞ്ഞ് സൂര്യയെ നായകനാക്കിയതെന്നും വ്യാപക ചർച്ചയുണ്ടായിരുന്നു.
എന്നാൽ, ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് എത്തിയതു മുതൽ ബാറ്റിങ്ങിൽ പഴയ മികവിന്റെ നിഴൽ പോലുമാകാൻ സൂര്യയ്ക്കു സാധിക്കുന്നില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സൂര്യകുമാർ നായകസ്ഥാനത്ത് എത്തിയ ശ്രീലങ്കൻ പര്യടനം മുതൽ 14 ഇന്നിങ്സുകളിൽനിന്ന് 18.42 ശരാശരിയിൽ 258 റൺസ് മാത്രമാണ് നേടാനായത്.
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ 4–1ന് സ്വന്തമാക്കിയെങ്കിലും, അഞ്ച് മത്സരങ്ങളിലും സൂര്യ ബാറ്റിങ്ങിൽ പരാജയപ്പെട്ടിരുന്നു. രണ്ടു കളികളിൽ പൂജ്യത്തിന് പുറത്തായ സൂര്യകുമാർ, ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽനിന്ന് നേടിയത് 28 റൺസ് മാത്രമാണ്.
ഇതോടെയാണ് നായകസ്ഥാനത്ത് ഹാർദിക് പാണ്ഡ്യയെ പ്രതിഷ്ഠിക്കാനുള്ള ചിന്ത ബിസിസിഐ വൃത്തങ്ങളിൽ ഉടലെടുത്തത്. ഈ ഫോർമാറ്റിൽ പാണ്ഡ്യ പുലർത്തുന്ന സ്ഥിരതയാണ് ബിസിസിഐയുടെ ശ്രദ്ധ കവർന്നത്. മുൻപ് പലവട്ടം ക്യാപ്റ്റൻ സ്ഥാനം ഉൾപ്പെടെ അർഹിക്കുന്ന അംഗീകാരങ്ങൾ പാണ്ഡ്യയുടെ കയ്യകലത്ത് നഷ്ടപ്പെട്ടതായും ബിസിസിഐയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും വിലയിരുത്തുന്നു.
English Summary:
Hardik Pandya on radar for T20I captaincy amid Suryakumar’s form; Gambhir, BCCI officials believe India star was wronged
TAGS
Indian Cricket Team
Hardik Pandya
Suryakumar Yadav
Board of Cricket Control in India (BCCI)
Gautam Gambhir
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]