![](https://newskerala.net/wp-content/uploads/2025/02/budget.1.3128072.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി സംസ്ഥാന ബഡ്ജറ്റ്. ശമ്പള പരിഷ്കരണത്തിന്റെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതുമണിയോടെയാണ് ബഡ്ജറ്റ് അവതരണം തുടങ്ങിയത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റാണിത്. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റും.
തൊഴിലും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടണമെന്നും നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധി ഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]