
പാറ്റ്ന: ബീഹാറിലെ പെട്രോൾ പമ്പിൽ കയറി ബൈക്കിൽ ഇന്ധനം നിറക്കുന്നതിനിടെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടി. ഇന്ധനം നിറച്ചിരുന്ന ജീവനക്കാരന്റെ പണമുൾപ്പെടെയുള്ള ബാഗ് കവർന്നാണ് അക്രമി സംഘം രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. 21,000 രൂപയോളം നഷ്ടപ്പെട്ടതായി പമ്പിലെ ജീവനക്കാരൻ പറഞ്ഞു.
Petrol pump looted in broad daylight in Saharsa
— Ghar Ke Kalesh (@gharkekalesh)
സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബഹളം വെച്ചാൽ വെടിവെച്ച് കൊല്ലുമെന്ന് അക്രമികൾ പറഞ്ഞതായി ജീവനക്കാരൻ പൊലീസിൽ മൊഴി നൽകി. മുഖം മറച്ചെത്തിയ കവർച്ചക്കാർ 21,000 രൂപയടങ്ങിയ ബാഗ് ബലമായി തട്ടിയെടുത്ത് പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു.
മോഷണം നടന്നപ്പോൾ പെട്രോൾ പമ്പിൽ മറ്റ് ഉപഭോക്താക്കളും ഉണ്ടായിരുന്നു.കവർച്ച നടന്ന സമയത്ത് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഇല്ലായിരുന്നു. ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ കുറ്റങ്ങൾ തടയാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]