ശക്തമായ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും സിനിമാ- സാമൂഹിക വിഷയങ്ങളിൽ പ്രതികരിച്ചും വ്യത്യസ്ത തലത്തിൽ നിലകൊള്ളുന്ന നടിയാണ് പാർവ്വതി തിരുവോത്ത്. ഇപ്പോഴിതാ തന്റെ പ്രണയബന്ധത്തിലുണ്ടായ തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകാണ് താരം.
മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നും ഇത് തന്റെ ആഹാരശീലങ്ങളെപ്പോലും ബാധിക്കുകയും ചില ബന്ധങ്ങളിൽ വിള്ളൽ വീഴുന്നതിന് കാരണമാവുകയും ചെയ്തുവെന്നാണ് പാർവ്വതി ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
‘ആ സമയത്ത് ഞാൻ മനോഹരമായ ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ അക്കാലത്ത് എനിക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. എന്റെ വിശപ്പ് പോലും എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. അത് ആ ബന്ധത്തെ തകർത്തു. കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മാപ്പ് ചോദിച്ചു. ഒരു ബന്ധത്തിൽ കടക്കുന്നതിന് മുൻപ് വളരെ ശ്രദ്ധിക്കണമെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു’- എന്നാണ് അഭിമുഖത്തിൽ നടി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇപ്പോൾ കുറെ വർഷങ്ങളായി താൻ സിംഗിളാണെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മുൻ കാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. സിനിമാരംഗത്ത് നടന്മാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല.ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. സിനിമയെക്കുറിച്ച് മനസിലാകുന്ന ഒരാൾ ആകുന്നത് വളരെ നല്ലതാണ്. ഡേറ്റിംഗ് ആപ്പുകളിൽ പ്രൊഫെെൽ ഉണ്ടെങ്കിലും അവയോട് താൽപര്യമില്ല. ഒരാളെ നേരിൽ കണ്ട് മനസിലാക്കി പ്രണയിക്കുന്നതിലാണ് താൽപര്യമെന്നും പാർവതി തിരുവോത്ത് പറഞ്ഞു.