![](https://newskerala.net/wp-content/uploads/2025/02/adani.1.3126534.jpg)
ന്യൂഡൽഹി: നാളെയാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവാ ഷായാണ് വധു. രാജ്യം കണ്ട ഏറ്റവും ആര്‍ഭാടകരമായ വിവാഹമായിരുന്നു വ്യവസായി മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടേത്. അതുപോലൊരു വിവാഹമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും, തന്റെ ജീവിതരീതി ഇന്ത്യയിലെ സാധാരണക്കാരെ പോലെയാണെന്നും ഗൗതം അദാനി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
മകനും മരുമകളുമെടുത്ത വിവാഹ പ്രതിജ്ഞയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദാനിയിപ്പോൾ. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിന് ഓരോ വർഷവും 10 ലക്ഷം രൂപ വീതം നൽകാനാണ് ഇവരുടെ തീരുമാനം.
‘ജീതും ദിവയും മഹത്തായ പ്രതിജ്ഞയോടെ തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചു. വികലാംഗരായ 500 സഹോദരിമാരുടെ വിവാഹത്തിന് പ്രതിവർഷം 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അവർ ‘മംഗൾ സേവ’ പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയിൽ ഈ പ്രതിജ്ഞ എനിക്ക് വളരെയധികം സംതൃപ്തി നൽകുന്നു. ഇത് നിരവധി പെൺമക്കളെയും അവരുടെ കുടുംബങ്ങളെയും സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജീത്തിനെയും ദിവയെയും ഈ പാതയിൽ മുന്നേറാൻ അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു’- അദ്ദേഹം എക്സിൽ കുറിച്ചു.
यह अत्यंत हर्ष का विषय है कि मेरा बेटा जीत और बहू दिवा अपने वैवाहिक जीवन की शुरुआत एक पुण्य संकल्प से कर रहे हैं।
जीत और दिवा ने प्रति वर्ष 500 दिव्यांग बहनों के विवाह में प्रत्येक बहन के लिए 10 लाख का आर्थिक सहयोग कर ‘मंगल सेवा’ का संकल्प लिया है।
एक पिता के रूप में यह ‘मंगल… pic.twitter.com/tKuW2zPCUE
— Gautam Adani (@gautam_adani) February 5, 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
21അംഗപരിമിതരായ സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും ആദരിച്ചുകൊണ്ടാണ് ജീത്തും ദിവയും ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചത്. യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. 2023 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ വച്ചായിരുന്നു ജീത് – ദിവ വിവാഹ നിശ്ചയം നടന്നത്.