തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ന് തുടങ്ങുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബി.സി.സി.ഐയുടെ നിരീക്ഷകനായി എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആര് കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. 9 ന് കട്ടക്കിലെ ബാരാബദി സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം നടക്കുന്നത്.